Tovino Thomas: ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ല; കാരണം വെളിപ്പെടുത്തി ടൊവിനോ
എന്ന് നിൻ്റെ മൊയ്തീൻ, ചാർളി, ഗപ്പി, മിന്നൽ മുരളി, 2018 തുടങ്ങിയ ചിത്രങ്ങളിൽ തിളങ്ങിയ ടൊവിനോ ഇന്ന് മലയാള സിനിമയ്ക്കപ്പുറം തമിഴിലും പ്രശസ്തനായ നടനായി മാറിക്കഴിഞ്ഞു. എന്നാൽ, തനിയ്ക്ക് ബോളിവുഡിൽ അഭിനയിക്കാൻ തനിയ്ക്ക് താത്പ്പര്യമില്ലെന്നാണ് ടൊവിനോ പറയുന്നത്.
എല്ലാ മേഖലയിലും കഴിവുള്ള ഒരുപാട് അഭിനേതാക്കളുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ബോളിവുഡിൽ പ്രവേശിക്കാൻ ആഗ്രഹമില്ലെന്ന് ടൊവിനോ വ്യക്തമാക്കി. സിനിമയിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങി, സപ്പോർട്ടിംഗ് റോളുകളും, ഹാസ്യകഥാപാത്രങ്ങളും, വില്ലൻ കഥാപാത്രങ്ങളും ചെയ്ത താൻ ഇപ്പോൾ നായകനായി മാറിയെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആമിർ ഖാൻ നായകനായ "ലാൽ സിംഗ് സദ്ദ" എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും എന്നാൽ മറ്റ് സിനിമകളിൽ കമ്മിറ്റ് ആയതിനാൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും ടൊവിനോ പറഞ്ഞു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ ഇറങ്ങുന്ന സിനിമകളും താൻ കാണുമെന്ന് ടൊവിനോ തോമസ് പറഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് എആർഎം നിർമ്മിക്കുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.