ആരോഗ്യ സംരക്ഷണം മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഈ ജ്യൂസ് ബെസ്റ്റാണ്!!!
വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളും കാൽസ്യം, വിറ്റാമിൻ സി എന്നിവയാലും സമ്പുഷ്ടമാണ് ഓറഞ്ച് ജ്യൂസ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി കൂട്ടാൻ സാധിക്കും.
എല്ലാം ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വഴി ദഹനം മെച്ചപ്പെടുത്താൻ കഴിയും.
വൃക്കകളുടെ ആരോഗ്യത്തിന് ബെസ്റ്റാണ് ഓറഞ്ച് ജ്യൂസ്. കാരണം ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച് ജ്യൂസ് പതിവാക്കുന്നത് നല്ലതാണ്.
കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിൻ എ. ഓറഞ്ച് ജ്യൂസിൽ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.
ചർമ്മ സംരക്ഷണത്തിന് ഓരോ കാര്യങ്ങൾ ചെയ്യുന്നവർ ഓറഞ്ച് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ. ചർമ്മത്തിലെ കൊളാജൻ ഉൽപ്പാദനത്തിനും ചർമ്മം തിളങ്ങാനും ഇത് സഹായിക്കും.