Skin Care Tips: പ്രകൃതിദത്ത ചർമ്മ സംരക്ഷണ മാർഗങ്ങൾ ശീലിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും
സസ്യങ്ങൾ, പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പ്രകൃതിദത്ത ചേരുവകളാണ് സസ്യാധിഷ്ഠിത ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കുന്നത്. ഈ ചേരുവകൾ പലപ്പോഴും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.
ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്ത ചേരുവകളിൽ എഡൽവീസ്, കറ്റാർ വാഴ, ചമോമൈൽ, ലാവെൻഡർ, റോസ്ഷിപ്പ്, ഗ്രീൻ ടീ എന്നിവ ഉൾപ്പെടുന്നു.
സസ്യാധിഷ്ഠിത ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാണ്. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത പ്രകൃതിദത്തവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ചേരുവകൾ ഉപയോഗിച്ചാണ് അവ നിർമിക്കുന്നത്.
സസ്യാധിഷ്ഠിത ചർമ്മസംരക്ഷണ ഉത്പന്നങ്ങളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. ഈ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ ചർമത്തിന്റെ ആരോഗ്യവും ക്ഷേമവും സ്വാഭാവികവും വിഷരഹിതവുമായി നിലനിർത്താനാകും.
സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾക്ക് നിരവധി ഗുണങ്ങൾ നൽകാൻ കഴിയും. ഇവ ചർമ്മത്തിന് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല.