Nunakuzhi Movie: ബേസിലിനെ നായകനാക്കി ജീത്തു ഒരുക്കുന്ന `നുണക്കുഴി`; ചിത്രീകരണം തുടങ്ങി

Mon, 06 Nov 2023-4:05 pm,

നുണക്കുഴി എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങി. 

 

പൂജാ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. പൂജാ ചിത്രങ്ങൾ ജീത്തു ജോസഫ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

 

ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർ​ഗീസ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

 

സരി​ഗമയുടെയും വിന്റേജ് ഫിലിംസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. 

 

വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

 

ലയേഴ്സ് ഡേ ഔട്ട് എന്നാണ് ടാ​ഗ്ലൈൻ. കെആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ രചന. 

 

ഡാർക്ക്‌ ഹ്യുമർ ജോണറിൽപെട്ട ചിത്രമാണ് 'നുണക്കുഴി '. 

 

സതീഷ് കുറുപ്പ് ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിനായക് വിഎസ് ആണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link