Omicron Symptoms related to Eyes: ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുന്നത് കണ്ണുകളിൽ, ഇതാണ് ആ പ്രധാന 7 ലക്ഷണങ്ങള്‍
ഒമിക്രോണ്‍ ബാധിതരില്‍ കണ്ണുമായി ബന്ധപ്പെട്ട ആദ്യ ലക്ഷണമാണ് പിങ്ക് കണ്ണുകള്‍.
2020 ജൂണിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കോവിഡ് രോഗികളിൽ 5 ശതമാനത്തോളം പേര്‍ക്ക് ഈ ലക്ഷണം ( Conjunctivitis pink eye) ഉണ്ടായിട്ടുണ്ട്.
ഒമിക്രോണ്‍ ബാധിതരില്‍ കണ്ണുമായി ബന്ധപ്പെട്ട രണ്ടാമത്തെ ലക്ഷണമാണ് ചുവന്ന കണ്ണുകള്‍.
ബിഎംജെ ഓപ്പൺ ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒമിക്രോണ്‍ രോഗികളിൽ കണ്ണിന്‍റെ വെളുത്ത ഭാഗവും കണ്‍പോള വീർക്കുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം രോഗബാധിതരുടെ കണ്ണിന് ചുവപ്പുനിറവും ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
കൊറോണയുടെ പുതിയ വകഭേദം രോഗബാധിതരുടെ കണ്ണുകളെ വളരെയധികം ബാധിക്കുന്നു. രോഗബാധിതരുടെ കണ്ണുകളിൽ എരിച്ചില്‍ ഉണ്ടാകുക ഒരു പ്രധാന ലക്ഷണമായി കാണപ്പെടുന്നു.
ഒമിക്രോണിന്‍റെ ലക്ഷണങ്ങൾ കണ്ണുകളിലും കാണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഒരു വ്യക്തിക്ക് കൺജങ്ക്റ്റിവിറ്റിസ് ഉണ്ടെങ്കിൽ, അയാൾ സ്വയം പരിശോധിക്കണം
ഡോക്ടർമാർ പറയുന്നതനുസരിച്ച്, ഫോട്ടോഫോബിയ അല്ലെങ്കിൽ ലൈറ്റ് സെൻസിറ്റിവിറ്റിയെക്കുറിച്ച് പരാതിപ്പെടുന്ന ഒമിക്രോണിന്‍റെ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒമിക്രോണിന്‍റെ ലക്ഷണങ്ങളിലൊന്ന് മങ്ങിയ കാഴ്ചയാണ്. ആർക്കെങ്കിലും ഇതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ കൊറോണ ടെസ്റ്റ് നടത്തണം.
ഒമിക്രോണിന്‍റെ അപൂർവ ലക്ഷണമാണ് കണ്ണിൽനിന്നും വെള്ളം ഒഴുകുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നിങ്ങൾക്കും ഇത്തരം ലക്ഷണമുണ്ടെങ്കില്‍ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തണം.