Afghans Independence day: താലിബാന്റെ തോക്കിൻ കുഴലിന് മുൻപിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയേന്തി ജനങ്ങൾ
അശാന്തമായ സാഹചര്യത്തിലും അഫ്ഗാൻ സ്വാതന്ത്ര്യദിനത്തിൽ, അഫ്ഗാനികൾ ഔദ്യോഗിക കെട്ടിടങ്ങൾക്ക് മുകളിൽ പതാക സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ ദേശീയ പതാകയുമായി തെരുവിലിറങ്ങി
നംഗർഹാർ, കോസ്റ്റ് പ്രവിശ്യകളിൽ താലിബാൻ തീവ്രവാദികളും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്
നൂറുകണക്കിന് ആളുകൾ ദേശീയപതാകകളുമായി തെരുവിലിറങ്ങി
രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം താലിബാൻ അഫ്ഗാനിസ്ഥാന്റെ ദേശീയ പതാകയ്ക്ക് പകരം താലിബാന്റെ വെള്ളക്കൊടി സ്ഥാപിച്ചു
1919 ഓഗസ്റ്റ് 19ന് ആണ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചത്