Indian Army at OTA passing out 2021:198 ഒാഫീസർമാർ ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമായി
ചൈന്നൈ ഒാഫീസർ ട്രെയിനിംഗ് അക്കാദമയിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാസ്സിങ്ങ് ഒൗട്ട് നടത്തിയത് 198 ഒാഫീസർമാരിൽ അഞ്ച് പേർ ഭൂട്ടാൻ സ്വദേശികളാണ്.
167 പുരുഷൻമാരും 31 സ്ത്രീകളുമടക്കം 198 പുതിയ ഒാഫീസർമാരാണ് സൈന്യത്തിൻറെ ഭാഗമായത്. ഒടിഎ ചെന്നൈയിൽ നടന്ന പാസ്സിങ്ങ് ഒൗട്ടിലാണ് പുതിയ ബാച്ച് പാസ്സ് ഒൗട്ട് ആയത്.
ഇതിൽ 2019-ൽ പുൽവാമയിൽ വീരമൃത്യുവരിച്ച മേജർ വിഭൂതി ശങ്കറിൻറെ (Major Vibhuti Shankar Dhoundiyal) ഭാര്യ നിഖിത കൗളും ഉൾപ്പെടുന്നു.