OTT Releases February: ഫെബ്രുവരിയിൽ ഒടിടി റീലിസിന് എത്തുന്ന ചിത്രങ്ങൾ, എപ്പോൾ എവിടെ കാണാം
ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്ത് കാർത്തിക് രാമകൃഷ്ണൻ, വിനീത് വിശ്വം എന്നിവർ അഭിനയിച്ച ചിത്രം നിലവിൽ ആമസോൺ പ്രൈമിലാണ് എത്തിയിരിക്കുന്നത്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നത്
സുനിൽ നരേൻ, ശ്വേതാ മേനോൻ, ജോണി ആൻറണി തുടങ്ങിയവർ വിവിധ വേഷങ്ങളിലെത്തിയ ക്വീൻ എലിസബത്ത് ഫെബ്രുവരി 14-ന് സീ ഫൈവിൽ റിലീസാകും. അർജുൻ ടി സത്യൻറെ കഥയിൽ എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്
സുദീപ്തോ സെൻ സംവിധാനം നിർവ്വഹിച്ച് വിപുൽ അമൃത്ലാൽ ഷാ നിർമ്മിച്ച കേരള സ്റ്റോറി ഫെബ്രുവരി 16-ന് സീ ഫൈവിൽ റിലീസ് ചെയ്യും.
മലയാള താരങ്ങളായ നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ അഭിനിയിച്ച ത്രില്ലർ സീരിസ് പോച്ചർ ഫെബ്രുവരി 23-നാണ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുക.
സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന ജയ് മഹീന്ദ്രൻ സോണി ലിവിലാണ് സ്ട്രീം ചെയ്യുന്നത്. ഇത് സംബന്ധിച്ച് തീയ്യതി പുറത്ത് വന്നിട്ടില്ല. ആദ്യം അണിയറ പ്രവർത്തകർ ഫെബ്രുവരി 9- ആയിരുന്നു പറഞ്ഞത്.