OTT Update : ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാൻ കിടിലം ചില സിനിമകളും സീരീസുകളും

Sat, 15 Oct 2022-7:26 pm,

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പാൽതു ജാൻവർ  ഇപ്പോൾ ഡിസ്നി പ്ലസ്‌ ഹോട്ട്സ്റ്റാറിൽ കാണാം. സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കിങ് ഫിഷ്  ഇപ്പോൾ സൺനെക്സ്റ്റിൽ കാണാം. സെപ്റ്റംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കിങ് ഫിഷ്.

തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ദൊബാര ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാം. അനുരാഗ് കശ്യപാണ് ഈ മിസ്റ്ററി ഡ്രാമ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കോമഡി ഡ്രാമ സീരീസായ മിസ് മാച്ഡ് 2 ഒക്ടോബർ 14 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. പ്രജക്ത കോലി, രോഹിത് സരഫ്, രൺവിജയ് സിംഗ് എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link