Guru Gochar 2025: 2025 ൽ വ്യാഴം മൂന്ന് തവണ രാശി മാറും; ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?

Sat, 26 Oct 2024-1:07 pm,

Jupiter Transit 2025:  ദേവന്മാരുടെ ഗുരുവായ വ്യാഴം ഒരു നിശ്ചിത സമയത്തിന് ശേഷം രാശി മാറ്റും. സന്തോഷം, ഐശ്വര്യം, ബഹുമാനം, സമ്പത്ത് മുതലായവയുടെ കാരകനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം ഈ സമയം വ്യാഴം ഇടവത്തിലാണ്. മെയ് വരെ ഈ രാശിയിൽ തുടരും.

2025 ൽ വ്യാഴം മൂന്ന് തവണ രാശി മാറ്റും. മെയ് 15 ന് വ്യാഴം ഇടവം വിട്ട് മിഥുന രാശിയിൽ പ്രവേശിക്കും. ശേഷം ഒക്ടോബറിൽ കർക്കടക രാശിയിലേക്കും വർഷാവസാനം വീണ്ടും മിഥുന രാശിയിലേക്കും പ്രവേശിക്കും.

വ്യാഴത്തിൻ്റെ രാശിയിലെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കും. ചുരുക്കി പറഞ്ഞാൽ വ്യാഴത്തിൻ്റെ സംക്രമം ഈ രാശിക്കാരുടെ ഭാഗ്യം 2025 ൽ മിന്നിത്തെളിയിക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...

2025 മെയ് 15 ന് വ്യാഴം പുലർച്ചെ 2:30 ന് ഇടവ രാശിയിൽ നിന്നും ബുധൻ്റെ ഉടമസ്ഥതയിലുള്ള മിഥുന രാശിയിലേക്ക് സംക്രമിക്കും. ശേഷം 2025 ഒക്ടോബർ 18 ന് രാത്രി 9:39 ന് വ്യാഴം മിഥുനം വിട്ട് ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള കർക്കടകത്തിലേക്ക് പ്രവേശിക്കും. തുടർന്ന്  ഡിസംബർ 4 ന് രാത്രി 8:39 ന് വ്യാഴം വീണ്ടും മിഥുന രാശിയിൽ വികാര ഗതിയിൽ സഞ്ചരിക്കും.

 ഈ രീതിയിൽ 2025 ൽ ദേവഗുരു വ്യാഴം ഇടവ രാശിയിൽ നിന്ന് മിഥുനത്തിലേക്കും പിന്നീട് മിഥുനത്തിൽ നിന്ന് കർക്കടകത്തിലേക്കും പിന്നീട് കർക്കടകത്തിൽ നിന്ന് മിഥുനത്തിലേക്ക് വക്ര ഗതിയിൽ ചലിക്കും.

ഇടവം (Taurus): ഈ രാശിയുടെ രണ്ടും മൂന്നും ഭാവങ്ങളിലാണ് വ്യാഴം നിൽക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, കാലങ്ങളായി കെട്ടിക്കിടക്കുന്ന പണം തിരിച്ചുകിട്ടും, പൂർവ്വികരുടെ ബിസിനസിൽ വിജയം, പൂർവിക സ്വത്തുക്കൾ ലഭിക്കും. വീട്ടിൽ ചില നല്ല കാര്യങ്ങൾ നടക്കും. പുരോഗതിയുണ്ടാകും

മിഥുനം (Gemini):  വ്യാഴത്തിൻ്റെ രാശി മാറ്റം ഈ രാശിക്കാർക്കും ഗുണം ചെയ്യും. ഇവരുടെ സ്വപ്നം നിറവേറ്റും, സന്താനങ്ങളിൽ നിന്നും  ചില നല്ല വാർത്തകൾ ലഭിക്കും, വ്യാഴത്തിൻ്റെ രാശി മാറ്റുന്നത് വിദ്യാർത്ഥികൾക്കും ഗുണം നൽകും. വിദ്യാഭ്യാസ മേഖലയിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. അവിവാഹിതർക്ക് വിവാഹാലോചന വരും, ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അവസാനിക്കും, ബിസിനസ്സിൽ നല്ല പുരോഗതി, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും, ആരോഗ്യം നല്ലതായിരിക്കും.

ചിങ്ങം (Leo): വ്യാഴത്തിൻ്റെ രാശിമാറ്റം ഈ രാശിയിലുള്ളവർക്ക് ഗുണം നൽകും, ഈ രാശിയിൽ 2024 ൽ പതിനൊന്നും പന്ത്രണ്ടും  ഭാവത്തിൽ വസിക്കും. അത്തരമൊരു സാഹചര്യത്തിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. സാമ്പത്തിക നേട്ടമുണ്ടാകും, സന്താനങ്ങൾക്ക് പുരോഗതി, കുട്ടികളുടെ ആഗ്രഹവും നിറവേറ്റാൻ കഴിയും, വിദ്യാഭ്യാസ മേഖലയിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത, സഹോദരങ്ങളുമായി നല്ല സമയം ആസ്വദിക്കും, വർഷാവസാനം ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link