Malayalam Astrology: ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ബാങ്ക് ബാലൻസ് കൂടും, വിജയങ്ങളുടെ വിജയ ഏകാദശി

Wed, 06 Mar 2024-8:32 am,

സനാതന ധർമ്മത്തിൽ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ ഏകാദശി തീയതികളും മഹാവിഷ്ണുവിനാണ് പ്രാധാന്യം. ഫൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി വിജയ ഏകാദശി എന്ന് വിളിക്കുന്നു. ഈ വർഷത്തെ വിജയ ഏകാദശി മാർച്ച് 6 ബുധനാഴ്ചയാണ്. ജ്യോതിഷ പ്രകാരം, വിജയ ഏകാദശി വിശേഷപ്പെട്ടതും 4 രാശിയിലുള്ള ആളുകൾക്ക് ശുഭകരവുമാണ്. 

 

മേടം രാശിക്കാർക്ക് വിജയ ഏകാദശി ദിനം അനുകൂലമായിരിക്കും. ഇപ്പോൾ അനുഭവിക്കുന്ന  സമ്മർദത്തിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. സാമ്പത്തിക ലാഭം ഉണ്ടാവും. ആരോഗ്യം നന്നായിരിക്കും.

മിഥുനം രാശിക്കാർക്ക് കരിയറിൽ നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവും. ജീവിതത്തിൽ സുഖസൗകര്യങ്ങളും വർദ്ധിക്കും. നിങ്ങൾക്ക് കുടുംബജീവിതം ആസ്വദിക്കാൻ പറ്റുന്ന സമയമാണ്.

കർക്കിടക രാശിക്കാർക്ക്  പുതിയ ഊർജ്ജം ജീവിതത്തിൽ ആകെ അനുഭവപ്പെടും. ധൈര്യം വർദ്ധിക്കും. ഏതെങ്കിലും വിധത്തിൽ മിച്ചം വെച്ചിരിക്കുന്ന പണികൾ പൂർത്തീകരിക്കും. പുതിയ വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.

 

കന്നി രാശിക്കാർക്ക് പുതിയതോ അല്ലെങ്കിൽ ഇഷ്ടപ്പെടുന്നതോ ആയ നല്ല ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചേക്കാം. സുപ്രധാന ജോലികളിൽ വിജയിച്ചേക്കാം. പുതിയ വാഹനം, പുതിയ വീട് എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും

വിജയ ഏകാദശി നാളിൽ മഹാവിഷ്ണുവിനേയും മഹാ ലക്ഷ്മിയെയും ഭജിക്കാം. ഈ ദിവസം ദരിദ്രർക്ക് ഭക്ഷണം നൽകുക. ഭക്ഷണം, വസ്ത്രം മുതലായവ ദാനം ചെയ്യുക. വൈകുന്നേരങ്ങളിൽ തുളസി ചെടിയെ ആരാധിക്കിക, സമീപം വിളക്ക് കത്തിക്കുക. ഇതുവഴി നെഗറ്റീവ് എനർജിയും വഴക്കുകളും വീട്ടിൽ നിന്ന് പോകും. സന്തോഷവും ഐശ്വര്യവും വീട്ടിൽ കൈവരും

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link