Ovarian Cancer Symptoms: അണ്ഡാശയ ക്യാൻസർ; ശരീരം കാണിക്കുന്ന ഈ 8 ലക്ഷണങ്ങളെ തിരിച്ചറിയൂ
അടിവയറ്റിൽ വീക്കമുള്ളതു പോലെയോ വീർത്തതായോ അനുഭവപ്പെടുന്നതാണ് ശരീരം കാണിക്കുന്ന ഒരു ലക്ഷണം. വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായും മറ്റു തരത്തിലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം.
ഭക്ഷണം കഴിക്കുന്നതിനുള്ള താൽപര്യമില്ലായ്മ. എന്തെങ്കിലും കഴിച്ചാൽ ഉടനെ വയറ് നിറഞ്ഞതായി തോന്നുക. ക്രമേണം ഭക്ഷണം കഴിക്കാൻ തോന്നാത്ത അവസ്ഥ ഉണ്ടാവുക.
വിട്ടുമാറാത്ത വയറുവേദന. അടിവയറിൽ എപ്പോഴും കനം ഉള്ളതുപോലെയുള്ള തോന്നൽ. ആർത്തവ സമയമല്ലെങ്കിൽ പോലും ഈ രീതിയിൽ വയറ് വേദനിക്കുക എന്നിവ അണ്ഡാശയ കാൻസറന്റെ ലക്ഷണങ്ങളാണ്.
കുടൽ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുക. മലബന്ധം, വയയറിളക്കം, ഡയേറിയ എന്നീ അസ്വസ്ഥതകൾ സ്ഥിരമായി ഉണ്ടാവുക.
എപ്പോഴും മൂത്രമൊഴിക്കണമെന്ന തോന്നൽ ഉണ്ടാവുക. സ്ത്രീകൾക്ക് ഇടയ്ക്കിടെ മൂത്രശങ്കയുണ്ടെങ്കിൽ അവഗണിക്കരുത്. ഇത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാണ്.
സ്ത്രീകൾക്ക് അാരണമായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. കാരണം ഇത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.
സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. ഇത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)