Aishwarya Rai`s doppelganger: ഐശ്വര്യ റായിയുമായി അമ്പരപ്പിക്കുന്ന സാമ്യം, ഈ സുന്ദരി ആരെന്ന് സോഷ്യല്‍ മീഡിയ

Sat, 27 Feb 2021-8:45 pm,

ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വനിത ആരെന്ന  ചോദ്യത്തിന് വര്‍ഷങ്ങളായി നാം നല്‍കി വരുന്ന ഉത്തരമാണ്   ഐശ്വര്യ റായ്...  ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഐശ്വര്യ റായിയുടെ പേര് ഇന്നും ആരാധകർ പറയും

 

ഐശ്വര്യ റായിയുമായി സാമ്യമുള്ള പെണ്‍കുട്ടികള്‍ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.   2005 ൽ സൽമാൻ ഖാൻ നായകനായി  പുറത്തിറങ്ങിയ ചിത്രം ലക്കിയിലെ നായികയെ കണ്ടപ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറഞ്ഞു, ഐശ്വര്യ റായിയെപോലെതന്നെ എന്ന്...!!   സ്നേഹ ഉല്ലാൽ എന്ന പൂച്ചക്കണ്ണുള്ള സുന്ദരിയെ കുറിച്ചായിരുന്നു ആ പരാമര്‍ശം.

എന്നാല്‍, ഇന്ന് ഐശ്വര്യ റായിയുമായി സാമ്യമുള്ള ഒരു പാക്‌ സുന്ദരിയാണ്  സോഷ്യല്‍ മീഡിയയില്‍ താരമായിരിയ്ക്കുന്നത്.  

 പാക്കിസ്ഥാനിൽ നിന്നുള്ള ആംന ഇമ്രാൻ (Aamna Imrann) എന്ന പെൺകുട്ടിയാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാക് ബ്യൂട്ടി ബ്ലോഗറായ ആംന  ഇമ്രാൻ (Aamna Imrann) ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ടാൽ ഒരു നിമിഷം ഇത് ഐശ്വര്യ റായ് തന്നെയല്ലേ എന്ന് ആർക്കും തോന്നും. 

 

നീല കണ്ണുകളാണ് ആംനയുടെയും  പ്രത്യേകത.  കൂടാതെ,   ഐശ്വര്യ റായിയുടെ സിനിമകളിലെ വേഷങ്ങൾ സ്വയം റീക്രിയേറ്റ് ചെയ്താണ് ആംന ശ്രദ്ധിക്കപ്പെട്ടത്. താരസുന്ദരിയുടെ മുഖസാദൃശ്യമുള്ളതിനാൽ  ആംന പെട്ടെന്ന്തന്നെ സോഷ്യൽമീഡിയയിൽ താരമായി

ഐശ്വര്യ റായിയെ പോലെയല്ല, ഐശ്വര്യയേക്കാൾ സുന്ദരിയാണ് ആംന എന്നാണ് ചിലർ പറയുന്നത്. ആംനയുടെ ചിത്രങ്ങൾക്ക് വരുന്ന കമന്‍റുകളിൽ നിന്നും ഇത് വ്യക്തമാണ്. 

 ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് ഇതിനോടകം  ആംനയെ ഫോളോ ചെയ്യുന്നത്. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ആംന പറയുന്നു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link