Ayodhya Railway Station: രാം നഗരിയില്‍ പേരും രൂപവും മാറി അയോധ്യ റെയിൽവേ സ്റ്റേഷന്‍!! ചിത്രങ്ങള്‍ കാണാം
അയോധ്യയില്‍ ശ്രീ രാമ ദര്‍ശനത്തിനായി ഇനി ഭക്തര്‍ക്ക് ഇറങ്ങേണ്ടത് അയോധ്യധാം എന്ന സ്റ്റേഷനിലാണ്...!! അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ പേര് ഇനി മുതൽ അയോധ്യധാം എന്നറിയപ്പെടും.
2024 ജനുവരി 22 നാണ് രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങ് നടക്കുക, അതിനുമുമ്പ് യോഗി സർക്കാർ റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ അയോധ്യ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ തന്നെ അയോധ്യ ധാം സ്റ്റേഷന്‍റെ പേര് നൽകാൻ മുഖ്യമന്ത്രി യോഗി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഏറെ മനോഹരമായാണ് അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്. രാജകൊട്ടാരത്തിന്‍റെ പരിവേഷമാണ് റെയില്‍വേ സ്റ്റേഷന് നല്‍കിയിരിയ്ക്കുന്നത്.
അയോധ്യയിൽ നിർമിക്കുന്ന ഗ്രാൻഡ് റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഡിസംബർ 30ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മോദി ഇവിടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.