Panchgrahi Yog: 125 വർഷത്തിന് ശേഷം അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലം
മേടം രാശി (Aries Zodiac Sign)
അക്ഷയ തൃതീയ ദിനത്തിൽ, മേടം രാശിയിൽ പല വലിയ യാദൃശ്ചികതകളും നടക്കുന്നതായി കാണുന്നു. ഈ സമയം മേടം രാശിക്കാർക്ക് എല്ലാ ഭാഗത്തുനിന്നും നേട്ടങ്ങൾ ലഭിക്കും, നിങ്ങളുടെ സ്വാധീനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. മതപരമായ ജോലികൾക്ക് താത്പര്യം വര്‍ദ്ധിക്കും. ഇതോടൊപ്പം പണവും സ്വർണവും ലഭിക്കാനുള്ള ഭാഗ്യവും ഈ രാശിക്കാര്‍ക്ക് ഉണ്ട്.
ഇടവം രാശി (Taurus Zodiac Sign)
അക്ഷയതൃതീയ നാളിൽ ഇടവം രാശിയുടെ അധിപനായ ശുക്രൻ സ്വന്തം രാശിയായ ഇടവത്തില്‍ നില്‍ക്കുന്നതിനാല്‍ രാജയോഗത്തിന്‍റെ ഗുണം ലഭിക്കും. ഈ രാശിക്കാർക്ക് വസ്ത്രം, ആഭരണങ്ങൾ, ശാരീരിക സുഖങ്ങൾ എന്നിവയുടെ ഗുണം ഈ അക്ഷയ തൃതീയയിൽ ലഭിക്കും. കുടുംബ ജീവിതത്തിൽ വാത്സല്യവും സ്നേഹവും നിലനിൽക്കും.
കര്‍ക്കിടകം രാശി (Cancer Zodiac Sign)
കര്‍ക്കിടകം രാശിയുടെ അധിപൻ പതിനൊന്നാം ഭാവത്തിൽ ശുക്രനോടൊപ്പം നില്ക്കും, പഞ്ചഗ്രഹിയോഗം പത്താം ഭാവത്തിൽ തുടരും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ തൊഴിൽ മേഖലയിൽ മുന്നോട്ട് പോകാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും, നിങ്ങളുടെ മനസ് സാമ്പത്തിക നേട്ടങ്ങളാൽ സന്തോഷിക്കും. നിങ്ങൾക്ക് പുതിയ ആഭരണങ്ങൾ ലഭിക്കും.
ചിങ്ങം രാശി (Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് ഇത്തവണത്തെ അക്ഷയ തൃതീയ ഏറെ ശുഭകരവും ഫലദായകവുമാണ്. നിങ്ങളുടെ ഉദ്യമങ്ങളിൽ വീട്ടിലെ മുതിർന്നവരുടെ സഹകരണവും അനുഗ്രഹവും ലഭിക്കും. സമൂഹത്തിലും കുടുംബത്തിലും നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. ഈ അക്ഷയ തൃതീയ വിശേഷാൽ ശുഭകരവും ഐശ്വര്യപ്രദവുമാക്കാൻ നിങ്ങൾക്ക് സ്വർണ്ണമോ ചെമ്പോ കൊണ്ടുള്ള സാധനങ്ങൾ വാങ്ങാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)