Rheumatism: ഈ പൂവ് രാത്രിയുടെ രാജ്ഞി; വാതരോഗം പമ്പ കടക്കാൻ ഇതിന്റെ നീര് മാത്രം മതി..!
പാരിജാത പൂവുകളുടെ സുഗന്ധം നമ്മളെ എല്ലാവരെയും സന്തോഷിപ്പിക്കാറുണ്ട്. രാത്രിയുടെ രാജ്ഞി എന്നാണ് ഇവ അറിയപ്പെടുന്നത്. വെറും സുഗന്ധം മാത്രമല്ല, പാരിജാത പൂക്കൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.
എല്ലുകളെ ബലപ്പെടുത്താൻ പാരിജാത പുഷ്പം സഹായിക്കുമെന്ന കാര്യം പലർക്കും അറിയില്ല. വാതരോഗികൾ വേദന മാറ്റാൻ പാരിജാത പുഷ്പത്തിൻ്റെ നീര് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
പാരിജാത പുഷ്പത്തിൻ്റെ നീരിന് ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. സന്ധിവാതം ബാധിച്ച രോഗികൾക്ക് ഇത് ഏറെ ഫലപ്രദമാണ്.
പാരിജാത പുഷ്പത്തിൻ്റെ നീര് കുടിക്കുന്നത് വാതരോഗികളുടെ എല്ലുകളെ ബലപ്പെടുത്തുമെന്ന് മാത്രമല്ല, സന്ധി വേദന ഒഴിവാക്കുകയും ചെയ്യും.
വീർത്തതോ മുറിവേറ്റതോ ആയ സ്ഥലത്ത് പാരിജാത പുഷ്പ തൈലം പുരട്ടിയാൽ പെട്ടെന്ന് ആശ്വാസം ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള ടെൻഷൻ, പേശിവലിവ്, സന്ധി വേദന എന്നിവ ഉണ്ടെങ്കിൽ പാരിജാത തൈലം ധൈര്യമായി ഉപയോഗിക്കാം.
പാരിജാത പൂക്കളുടെ പേസ്റ്റ് സന്ധി വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വീക്കവും വേദനയും മാറാൻ സഹായിക്കും. അൽപ്പം പാരിജാതത്തിന്റെ നീര് എടുത്ത് വെളിച്ചെണ്ണയിൽ കലർത്തി ഇളം ചൂടാക്കി മസാജ് ചെയ്യുന്നത് വീക്കത്തിന് ആശ്വാസം നൽകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല)