Parivartan yoga: നവംബർ ഏഴ് മുതൽ ഈ രാശിക്കാർക്ക് രാജകീയ ജീവിതം; തൊട്ടതെല്ലാം പൊന്നാകും!
നവംബർ ഏഴിന് ശുക്രൻ ധനു രാശിയിലേക്ക് നീങ്ങുകയും ഡിസംബർ 28 വരെ അവിടെ തുടരുകയും ചെയ്യും. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
വ്യാഴം ശുക്രൻറെ രാശിയായ ഇടവത്തിൽ വസിക്കുന്നതിനാൽ ഈ കാലഘട്ടം സവിശേഷമാണ്. ഈ പരിവർത്തന യോഗം ചില രാശിക്കാർക്ക് വലിയ സൌഭാഗ്യങ്ങൾ നൽകും.
മേടം (Aries) രാശിക്കാർ തൊഴിൽ മേഖലയിൽ വിജയവും അംഗീകാരവും നേടും. ശമ്പള വർധനവിനൊപ്പം സ്ഥാനക്കയറ്റവും ഉണ്ടാകും. എല്ലാ രംഗത്തും ഈ രാശിക്കാർക്ക് നേട്ടം ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ തീരും.
മിഥുനം (Gemini) രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതിയുണ്ടാകും. ബിസിനസുകാർക്ക് സാമ്പത്തി സ്ഥിതി വർധിക്കും. എന്നാൽ, ഇക്കാലയളവിൽ മിഥുനം രാശിക്കാർ ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ശുക്രൻറെ അനുഗ്രഹത്താൽ മകരം (Capricorn) രാശിക്കാർക്ക് വ്യാഴത്തിൻറെ പ്രീതി നേടാൻ സാധിക്കും. ഇവർക്ക് വിദേശത്ത് തൊഴിൽ അവസരം ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. മകരം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)