Passion Fruit Benefits: പ്രമേഹത്തെ ചെറുക്കുന്നത് മുതൽ നിരവധിയാണ് പാഷൻ ഫ്രൂട്ടിന്റെ അത്ഭുത ഗുണങ്ങൾ
നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ നല്ലൊരു ഉറവിടമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നാരുകൾ അടങ്ങിയ ഭക്ഷണക്രമം ദഹനപ്രക്രിയയെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും. പാഷൻ ഫ്രൂട്ടിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു.
പാഷൻ ഫ്രൂട്ടിൽ പൈറ്റോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഉറച്ചതും ആരോഗ്യമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യുന്നു.
നാരുകളുടെ സമൃദ്ധിയും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സും പാഷൻ ഫ്രൂട്ട് പ്രമേഹരോഗികൾക്ക് മികച്ചതാകുന്നു. ലയിക്കുന്ന ഫൈബർ പെക്റ്റിൻ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.
പാഷൻ ഫ്രൂട്ടിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് മികച്ചതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.