വീടിന്റെ വാടക അടച്ച് 1000 രൂപ വരെ cashback നേടാം! അറിയൂ Paytm ന്റെ പുത്തൻ സവിശേഷത

പേടിഎം അതിന്റെ വാടക പേയ്‌മെന്റ് സവിശേഷത വിപുലീകരിച്ചു. അതായത് ക്രെഡിറ്റ് കാർഡ് വഴി വീട്ടുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വാടക അടക്കുന്നതിനുള്ള സൗകര്യം ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ യുപിഐ, ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിംഗ് എന്നിവയിലൂടെ മാത്രമേ പേടിഎമ്മിന് വാടക നൽകാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ.

പേടിഎമ്മിന്റെ പുതുതായി അവതരിപ്പിച്ച സവിശേഷത ഉപയോഗിച്ചാണ് നിങ്ങൾ വാടക അടയ്ക്കുന്നതെങ്കിൽ നിങ്ങൾക്ക് 1,000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്കിന് പുറമെ വാടക പേയ്‌മെന്റിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് പോയിന്റുകളും ലഭിക്കും. അവ പിന്നീട് പ്രയോജനപ്പെടുത്താനും കഴിയും.

ക്രെഡിറ്റ് കാർഡ് വഴി നിങ്ങളുടെ വാടക നൽകുന്നത് നിങ്ങൾക്ക് പണം ലാഭിക്കാൻ സഹായിക്കും. ക്രെഡിറ്റ് കാർഡ് കുടിശ്ശിക സാധാരണയായി 45-50 ദിവസത്തിനുശേഷം അടയ്ക്കണം. ഇതിനുള്ളിൽ നിങ്ങൾ ക്രെഡിറ്റ് കാർഡ് ബിൽ അടച്ചാൽ നിങ്ങൾക്ക് പലിശ ഒഴിവാക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ഈ തുക ഇഎംഐയായി പരിവർത്തനം ചെയ്തുകൊണ്ടും അടയ്ക്കാം.
പേടിഎം വഴി വാടക അടയ്ക്കുന്നതിന് Paytm ന്റെ ഹോം സ്ക്രീനിലെ Recharge & Pay Bills എന്ന വിഭാഗത്തിലേക്ക് പോയി Rent Payment ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനുശേഷം വീട്ടുടമയുടെ അക്കൗണ്ട് നമ്പറും നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ വിശദാംശങ്ങളും നൽകി നിങ്ങൾക്ക് നേരിട്ട് വാടക അടയ്ക്കാം. പേടിഎമ്മിന്റെ നൂതന ഡാഷ്‌ബോർഡ് നിങ്ങളുടെ എല്ലാ വാടക പേയ്‌മെന്റുകളെ ട്രാക്കുചെയ്യാൻ സഹായിക്കുകയും പേയ്‌മെന്റ് അവസാന തീയതി ഓർമ്മിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ ഇടപാട് വിജയിച്ചുകഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്യാഷ്ബാക്ക് തുക Paytm ഉടൻതന്നെ ക്രെഡിറ്റ് ചെയ്യും.