Pearle Maaney Pregnancy: ട്രോളാൻ പോലും മറ്റൊരാൾ വേണ്ട, അതാണ് പേർളി! സംഭവം അങ്ങ് വൈറലായില്ലേ...

Tue, 18 Jul 2023-3:11 pm,

ഒരു വീഡിയോയിലൂടെയാണ് പേർളിയും ശ്രീനിഷും ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിരവധി പേർ ഈ താരദമ്പതികൾക്ക് ആശംസകൾ നേർന്നു.

സെക്കൻഡ് പ്രെ​ഗ്നൻസി അനൗൺസ്മെന്റിന് പിന്നാലെ പേർളി ഇൻസ്റ്റയിൽ പങ്കുവെച്ച ചെറിയൊരു വീഡിയോ വൈറലായിരിക്കുകയാണ്.

അടുത്തുള്ള ഒരു സുമലത ആന്റി വന്ന് പേർളി ​ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിക്കുന്നതാണ് വീഡിയോയിൽ. സ്വയം ട്രോളാൻ മിടുക്കിയാണ് പേർളി മാണിയാണെന്ന് മുൻപേ തന്നെ തെളിയിച്ചുട്ടള്ളതാണ്. ഈ വീഡിയോയിലൂടെ ഒന്നൂടെ അത് ഉറപ്പിച്ചു. സുമലത ആയിട്ടെത്തുന്നതും പേർളി തന്നെയാണ്.

അടച്ചോ ഫുൾ ചോർച്ചക്കാരാ.. Helloo Guyzzzz.. നിറ വയറുമായി Pearle നിങ്ങൾ കണ്ടാൽ ഞെട്ടും... ശ്രീനി ഒളിവിൽ തുടങ്ങിയ ഡയലോ​ഗുകൾ വൈറലാകുകയും കമന്റ് ബോക്സ് നിറയെ ആളുകൾ ഇത് റിപ്പീറ്റ് ചെയ്യുകയുമാണ്.

ട്രോളാൻ മറ്റൊരാളുടെയും ആവശ്യം പേർളിക്ക് ഇല്ല എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

വീഡിയോയിൽ ശ്രീനിയുടെ അമ്മയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ പറയുന്ന അധികം മുക്കണ്ട എന്ന ഡയലോ​ഗും വൈറലാണ്.

നാല് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തോളം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link