Pearle Maaney: `മുന്‍പ് സോളോ ട്രിപ്പൊക്കെ പോയിരുന്നു; പക്ഷെ നിറ്റാര ജനിച്ച ശേഷം ബൈക്കോടിച്ചിട്ടില്ല`; തുറന്നുപറഞ്ഞ് പേളി മാണി

Fri, 27 Dec 2024-1:20 pm,

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി(Pearle Maaney). പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും(Srinish Aravind) മക്കളായ നിലയും(Nila Srinish) നിതാരയുമെല്ലാം(Nitara Srinish) സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.

ജനിച്ച ദിവസം മുതൽ പേളിയുടെ ആരാധകർക്ക് സുപരിചിതയാണ് നിലയും നിറ്റാരയും. നില, നിതാര എന്നിങ്ങനെ രണ്ട് മക്കള്‍ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ഇരുവരും ഇപ്പോള്‍. ഇപ്പോഴിതാ ഇളയ മകളുടെ ജനനശേഷം വീണ്ടും ബൈക്കോടിച്ചതിന്റെ സന്തോഷമാണ് പുതിയ വ്‌ളോഗില്‍ പേളി പങ്കുവച്ചിരിക്കുന്നത്. 

"എന്‍റെ ജീവിതത്തില്‍ ബൈക്കിന് പ്രധാനപ്പെട്ടൊരു റോളുണ്ട്. നിറ്റാര ജനിച്ചതിന് ശേഷം ഞാന്‍ ബൈക്കോടിച്ചിട്ടില്ല. മഴക്കാലം കൂടി വന്നതോടെ ബൈക്ക് എടുത്തിട്ടേയില്ല. ഇനി ബൈക്ക് ഓടിക്കാന്‍ പറ്റുമെന്ന് തോന്നിയപ്പോഴാണ് അത് വീഡിയോയിലൂടെ നിങ്ങളെയും കാണിക്കാന്‍ തീരുമാനിക്കുന്നത്."

"ബൈക്ക് റൈഡ് പോലെ നിങ്ങളുടെ ജീവിതത്തിലും കുഞ്ഞ് കുഞ്ഞ് പാഷനുകള്‍ കാണും. നിങ്ങളെ ചെറുപ്പമാണെന്ന് ഫീല്‍ ചെയ്യിപ്പിക്കുന്ന, നിങ്ങള്‍ ഏറെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങള്‍. തിരക്കുകളും ഉത്തരവാദിത്വങ്ങളും കാരണം മാറ്റിവെച്ച ഇഷ്ടങ്ങള്‍ വീണ്ടെടുക്കാനും സമയം കണ്ടെത്തണം". എന്ത് പാഷനാണെങ്കിലും കുറേനാള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് വീണ്ടെടുക്കാന്‍ സമയം കണ്ടെത്തണമെന്നും പേളി പറയുന്നു.

"മക്കള്‍ ജനിച്ചതില്‍ പിന്നെ അവരെ പിരിഞ്ഞ് നിന്നിട്ടില്ല. മുന്‍പ് സോളോ ട്രിപ്പൊക്കെ പോയിരുന്നതാണ്. ഹിമാലയത്തില്‍ പോയി റെന്റിന് ബൈക്കെടുത്ത് അവിടെ ഓടിച്ച് നടക്കാനൊക്കെ ആഗ്രഹിച്ചതാണ്. അങ്ങനെയുള്ളൊരാള്‍ പെട്ടെന്ന് കല്യാണം കഴിച്ച് അമ്മയാവുക". എന്നിട്ടും നമുക്ക് ഇതെല്ലാം വീണ്ടെടുക്കാന്‍ കഴിയുക എന്നത് വലിയൊരു അനുഗ്രഹമാണെന്നും പേളി പറയുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link