നിറവയറില്‍ Pearle Maany, കൈപിടിച്ച് ശ്രീനിഷ്... ചിത്രങ്ങള്‍ കാണാം
ബിസ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് പേര്‍ളിയുടെ ആരാധക പിന്തുണ വര്‍ധിച്ചത്.
ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
വിവാഹ ശേഷവും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് പേര്‍ളിയും, ശ്രീനിഷും.
അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പേര്‍ളി മാണി തന്നെയാണ് അറിയിച്ചത്.
'പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷം. ഇന്ന് അവനിലെ ഒരു അംശം എന്‍റെയുള്ളില്‍ വളരുകയാണ്. ശ്രിനീഷ് (വീ ലവ് യു). കുഞ്ഞിന് നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും വേണം.' -സന്തോഷ വാര്‍ത്ത അറിയിച്ച് പങ്കുവച്ച കുറിപ്പില്‍ പേര്‍ളി പറഞ്ഞു.