Numerology: ഈ തീയതികളില്‍ ജനിച്ചവരെ ശനി ഭഗവാന്‍ കൈവിടില്ല...! അനുഗ്രഹം കോരിച്ചൊരിയും
8 എന്ന നമ്പറിന് ശനി ഭഗവാനുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ നമ്പറുമായി ബന്ധപ്പെട്ട ആളുകൾ രാഷ്ട്രീയക്കാരും മികച്ച കലാകാരന്മാരുമായിരിക്കും. മാത്രമല്ല ഇവർ കഠിനാധ്വാനികളുമാണ്. ഇക്കൂട്ടർ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ ഇഷ്ടപ്പെടുന്നു.
നിങ്ങളുടെ ജനന തീയതിയുടെ ആകെത്തുക 8 ആണോ എന്ന് പരിശോധിക്കുക. 8, 17, 26 എന്നീ തീയതികളിൽ ജനിച്ചവർക്ക് (26-ാം തീയതിയാണെങ്കിൽ 2+6=8) ശനിയുടെ അനുഗ്രഹമുണ്ടാകും. ഇവർ നല്ല ചിന്താഗതിക്കാരും ഭാഗ്യത്തേക്കാൾ കർമ്മത്തിൽ വിശ്വസിക്കുന്നവരുമാണ്. അശ്രദ്ധ ഇഷ്ടപ്പെടാത്ത ഇവർക്ക് സമൂഹത്തിൽ വലിയ ബഹുമാനം ലഭിക്കും.
8 എന്ന സംഖ്യയുള്ള ആളുകൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവരാണെന്ന് സംഖ്യാശാസ്ത്രത്തിൽ പറയുന്നു. പ്രതികൂല സാഹചര്യങ്ങളിലും ഇത്തരക്കാർ ശാന്തരായിരിക്കും. ഈ ആളുകൾ ജീവിതത്തിൽ അൽപ്പം വൈകിയാണ് വിജയം നേടുന്നത്. 35 വർഷങ്ങൾ വരെ കാത്തിരുന്ന ശേഷമാകും പലപ്പോഴും ഇവർക്ക് ജീവിത വിജയം നേടാനാകുക.
ജീവിതത്തിൽ വലിയ കാര്യങ്ങൾ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നൽ ഇക്കൂട്ടരിൽ എല്ലായ്പ്പോഴും ഉണ്ടാകും. ഈ ആളുകൾ പൊതുവേ നീതിമാൻമാരാണെന്നാണ് പറയപ്പെടുന്നത്.
ജനന തീയതി 8 എന്ന നമ്പറുമായി ബന്ധമുള്ളവർ ശനി ഭഗവാനുമായി ബന്ധപ്പെട്ട ജോലിയും ബിസിനസും തിരഞ്ഞെടുക്കണം. എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഓയിൽ, പെട്രോൾ പമ്പ്, റിയൽ എസ്റ്റേറ്റ്, നിർമ്മാണം, ഇരുമ്പ് ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്താൽ തീർച്ചയായും വിജയം ലഭിക്കും.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്താലും നല്ല വിജയം ലഭിക്കുമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)