Mars Transit: ഈ 5 രാശിക്കാർ 42 ദിവസത്തേക്ക് ഇക്കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണം

Mon, 17 Jan 2022-9:55 am,

ധനു രാശിയിലെ ചൊവ്വയ്ക്ക് ഇടവം രാശിക്കാരുടെ ആത്മവിശ്വാസം കുറയ്ക്കാൻ കഴിയും. അതുകൊണ്ട് പോസിറ്റീവ് ചിന്തകൾ നിലനിർത്തുക. ഭാഗ്യത്തിന് പകരം കർമ്മത്തിൽ വിശ്വസിക്കുക.  ഈ സമയത്ത് കുടുംബാംഗങ്ങളെ സംബന്ധിച്ച ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയും. ടെൻഷൻ നിലനിൽക്കും. തർക്കം ഒഴിവാക്കുക. എന്നിരുന്നാലും മുടങ്ങിക്കിടക്കുന്ന പണം ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് സന്തോഷിക്കാം

കർക്കിടക രാശിക്കാർക്ക് ഈ സമയം കരിയറിൽ വെല്ലുവിളികൾ കൊണ്ടുവരും. മനസ്സ് അസ്വസ്ഥമാകും. ശത്രുക്കൾ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം. ജാഗ്രത പാലിക്കുക. വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എല്ലാവരേയും ഒപ്പം കൂട്ടിക്കൊണ്ടാണ് പ്രവർത്തിക്കേണ്ടത്. എന്നലെ ടീം നന്നായി ഒത്തുപോകൂ.

കന്നി രാശിക്കാർ ജോലിസ്ഥലത്ത് സഹപ്രവർത്തകരോട് ജാഗ്രത പാലിക്കണം. നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ആരെങ്കിലും ശ്രമിച്ചേക്കാം. കൂടാതെ ചൊവ്വയുടെ ഈ സംക്രമണം കുടുംബ പ്രശ്‌നങ്ങൾ ഉണ്ടാക്കും. കുടുംബാംഗങ്ങളുടെ പ്രത്യേകിച്ച് അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. വിലപിടിപ്പുള്ള വസ്തുക്കൾ നിങ്ങളോടൊപ്പം സൂക്ഷിക്കുക. നിങ്ങളുടെ പങ്കാളി നിങ്ങളുടെ വിശ്വസ്തതയെ ചോദ്യം ചെയ്തേക്കാം.

വൃശ്ചികം രാശിക്കാർ സംസാരത്തിൽ ശ്രദ്ധിക്കണം. നിങ്ങൾ നന്നായി സംസാരിക്കുകയാണെങ്കിൽ അത് നന്നായിരിക്കും, അല്ലെങ്കിൽ നിങ്ങൾക്ക് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. കുടുംബത്തിന് കൂടുതൽ സമയം നൽകുക. ആരോഗ്യം ശ്രദ്ധിക്കുക.

മകരം രാശിക്കാർക്ക് അവരുടെ ജോലിയിലും ബിസിനസ്സിലും പ്രശ്നങ്ങൾ നേരിടാം. ജോലിഭാരം വർദ്ധിക്കും. ധാരാളം പണം ചെലവഴിക്കും. ചെലവുകൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുക. ഇത് നിക്ഷേപ മൂലധനത്തെ ബാധിക്കരുത്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അത് മോശമായേക്കാം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link