Period cramps: ആർത്തവ കാലത്തെ വേദനയ്ക്ക് കാരണമെന്ത്? വേദന മാറാൻ എന്തൊക്കെ ചെയ്യാം?

Thu, 06 Oct 2022-3:52 pm,

അധിക എണ്ണ: സസ്യ എണ്ണകൾ, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര, ആൽക്കഹോൾ എന്നിവയുടെ ഉയർന്ന ഉപഭോഗം നിങ്ങളുടെ ആർത്തവത്തെ ദുസ്സഹമാക്കും. ഈ ഭക്ഷണങ്ങൾ നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കുകയും നിങ്ങളുടെ ഹോർമോണുകളെ തടസപ്പെടുത്തുകയും ചെയ്യുന്നു.

 

ഉയർന്ന അളവിലുള്ള ഇൻസുലിൻ: നിങ്ങളുടെ ശരീരത്തിലെ ഉയർന്ന അളവിലുള്ള ഇൻസുലിൻ മൂലവും ആർത്തവ വേദന ഉണ്ടാകാം. ഇൻസുലിൻ വേദന ഉണ്ടാക്കുക മാത്രമല്ല, രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുകയും നിങ്ങളുടെ അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

 

തൈറോയ്ഡ്: നിങ്ങൾക്ക് തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എല്ലാ മാസവും നിങ്ങൾക്ക് ആർത്തവ വേദന വരാൻ സാധ്യതയുണ്ട്. തൈറോയ്ഡ് ലെവലിലെ അസന്തുലിതാവസ്ഥ കനത്ത രക്തസ്രാവത്തിന് കാരണമാകും.

 

പുകവലി: ആർത്തവ സമയത്ത് സിഗരറ്റ് വലിക്കുന്നത് അപകടമാണെന്ന് ഗവേഷകർ പറയുന്നു. ഇത് ആർത്തവ സമയത്ത് വേദന കൂടാൻ കാരണമാകും.

 

ആർത്തവ വേദന മാറുന്നതിനായി ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുക. ഹോട്ട് ബാ​ഗ് ഉപയോഗിക്കുക. വ്യായാമം ചെയ്യുക. നല്ല വിശ്രമം ആവശ്യമാണ്. ഇതൊക്കെ ചെയ്തിട്ടും വേദനയ്ക്ക് കുറവില്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണുക. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link