Phone Pe : യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ
ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ആപ്പാണ് ഫോൺ പേ. ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജും ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
50 രൂപയ്ക്ക് മുകളിലുള്ള എല്ലാ മൊബൈൽ റീചാർജുകൾക്കുമാണ് സർവ്വീസ് ചാർജ്ജ്. ഒരു ഇടപാടിന് 1 രൂപ മുതൽ 2 രൂപവരെയാണ് ഈടാക്കുക
50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് നിലവിൽ തുക ഒന്നും ഈടാക്കില്ല. 100 രൂപയിൽ മുകളിലുള്ള റീചാർജുകൾക്ക് 2 രൂപയാണ് ഈടാക്കുന്നത്.
എന്നാൽ യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ അറിയിച്ചു. ആകെ കുറച്ച് പേരിൽ നിന്ന് മാത്രമാണ് പ്രോസസ്സിംഗ് ചാർജ് ഈടാക്കുന്നതെന്നും ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും ഫോൺ പേ അറിയിച്ചിട്ടുണ്ട്.