Smartphones : ഈ ആഴ്ച ഇന്ത്യൻ വിപണിയിലെത്തുന്ന മികച്ച ഫോണുകൾ ഏതൊക്കെ?
OnePlus Nord 2 ഫോണുകളുടെ വില 27999 രൂപയാണ്. ഈ മോഡലിന്റെ സ്റ്റോറേജ് കപ്പാസിറ്റി 6GB റാമും 128GB സ്റ്റോറേജുമാണ്. ഈ ഫോണുകൾ ജൂലൈ 28 മുതലാണ് വില്പനയ്ക്ക് എത്തുന്നത്. ഇത് കൂടാതെ 8GB/128GB മോഡലും 12GB/256GB മോഡലും വിപണിയിൽ എത്തുന്നുണ്ട്.
Samsung Galaxy A22 ഫോണുകൾ 2 വാരിയന്റുകളിലാണ് എത്തുന്നത് 6GB റാമും 128GB സ്റ്റോറേജ് മോഡലും 8GB റാമും 128GB സ്റ്റോറേജ് മോഡലും. 6GB റാമും 128GB സ്റ്റോറേജ് മോഡലിന് 19,999 രൂപയും 8 GB റാമും 128GB സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ്.
Poco F3 GT ഫോണുകളുടെ 6GB റാമും 128GB സ്റ്റോറേജ് മോഡലിന്റെ വില 26,999 രൂപയാണ്.
Samsung Galaxy M21 2021 ഉം ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട്. ഫോണിന്റെ വില ആരംഭിക്കുന്നത് 12,499 രൂപയിലാണ്.