7th Pay Commission: മികച്ച സർക്കാർ ജോലി നേടാനുള്ള സുവർണ്ണാവസരം!

Wed, 03 Feb 2021-12:32 pm,

ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്‌മെന്റിൽ (Information Technology Department) ഡേറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് UPSC അപേക്ഷ ക്ഷണിച്ചു. ആകെ 116 ഒഴിവുകളാണ് ഉള്ളത്. 

ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആണ്.

പട്ടികജാതിക്കാർക്കായി (Scheduled Caste) യുപിഎസ്സി 20 സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്. പട്ടികവർഗക്കാർക്ക് 9 സീറ്റുകൾ, OBC ക്ക് 22 സീറ്റുകൾ, EWS ന് അതായത് സാമ്പത്തികമായി ദുർബല വിഭാഗത്തിന് 12 സീറ്റുകൾ. 52 സീറ്റുകൾ റിസർവ് ചെയ്യാത്ത കാറ്റഗറിയിലുള്ളവർക്ക്.   ഇതുകൂടാതെ, വികലാംഗ വിഭാഗത്തിനായി UPSC 5 സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. 

ഈ തസ്തികയിലേക്ക് ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 44900 രൂപ മുതൽ 1,42,000 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിനു പുറമേ അവർക്ക് നിരവധി അലവൻസുകളും ലഭിക്കും.

UPSC ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകന്റെ പരമാവധി പ്രായം 30 വയസായി നിശ്ചയിച്ചിട്ടുണ്ട്. UPSC യുടെയും സർക്കാരിന്റെയും നിയമങ്ങൾ അനുസരിച്ച് ഈ പ്രായപരിധിയിലെ ഇളവ് നൽകും.

Education: അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം

(ii) കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് / ഇൻഫർമേഷനിൽ  B.E/B.Tech 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link