7th Pay Commission:ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് മാർച്ചിൽ കുടിശ്ശിക ലഭിക്കും, അറിയുക..

Sat, 20 Feb 2021-12:02 pm,

ഏഴാം ശമ്പള സ്കെയിലിലെ 75 ശതമാനം കുടിശ്ശിക 4 ലക്ഷം ജീവനക്കാർക്ക് സർക്കാർ മാർച്ചിൽ നൽകിയേക്കുമെന്ന് റിപ്പോർട്ട്. 

കൊവിഡ് 19 പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിന്റെ അടിസ്ഥാനത്തിൽ ഏഴാം ശമ്പള സ്കെയിലിലെ അവസാന ഗഡു സംസ്ഥാന സർക്കാർ നേരത്തെ നിർത്തിവച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നൽകാനിരുന്നതായിരുന്നു.  

കുടിശ്ശികയുടെ 25 ശതമാനം സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം നൽകിയിരുന്നു. ബാക്കി കുടിശ്ശിക മൂന്ന് തവണയായി നൽകുമെന്ന് വകുപ്പ് മേധാവികൾ അറിയിച്ചിട്ടുണ്ട്.   ആദ്യ രണ്ട് ഗഡുക്കളും നൽകിയിട്ടുണ്ട്. ഇനി കുടിശ്ശികയുടെ 75% കൂടി നൽകണം.  

അതേസമയം ജീവനക്കാരുടെ ഡിഎ 13 ശതമാനം വർദ്ധിപ്പിക്കാൻ ശിവരാജ് സിംഗ് സർക്കാർ ആലോചിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. സർക്കാർ ഈ പ്രഖ്യാപനം നടത്തുകയാണെങ്കിൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും.

ഇപ്പോൾ എല്ലാ കണ്ണുകളും മാർച്ച് 2 ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉറ്റുനോക്കുകയാണ്. സർക്കാർ മുകളിൽ പറഞ്ഞ പ്രഖ്യാപനങ്ങൾ നടത്തുകയാണെങ്കിൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link