ശനിയാഴ്ച ഈ അഞ്ച് കാര്യങ്ങൾ അബദ്ധത്തിൽ പോലും കഴിക്കരുത്, കഴിച്ചാൽ..!
വെളുത്ത നിറം കാരണം പാൽ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രന്റെയും ശനിയുടെയും സ്വഭാവം പരസ്പരവിരുദ്ധമാണ്. അതിനാൽ ശനിയാഴ്ച പാൽ കുടിക്കുന്നത് ഒഴിവാക്കണം. ഇനി നിങ്ങൾ പാൽ കുടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്ലെയിൻ പാൽ കുടിക്കുന്നതിനുപകരം കുങ്കുമം, ശർക്കര, മഞ്ഞൾ എന്നിവ ചേർത്ത് കുടിക്കുക, അങ്ങനെ അതിന്റെ നിറം മാറുന്നു. പാലിൽനിന്നും ഉണ്ടാക്കുന്നതാണ് തൈര് എന്നതുകൊണ്ടുതന്നെ തൈരും ശുക്രനുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ ശനിയാഴ്ച പ്ലെയിൻ തൈര് കഴിക്കുന്നതിനുപകരം നിങ്ങൾക്ക് പുതിന, മല്ലി, ശർക്കര, കുങ്കുമം എന്നിവ ചേർത്ത് കഴിക്കാം.
ശനിയാഴ്ച പുളിയുള്ള കാര്യങ്ങൾ ഒഴിവാക്കണം. പ്രത്യേകിച്ച് മാങ്ങ അച്ചാർ. മാത്രമല്ല ഒരച്ചാറും ശനിയാഴ്ച കഴിക്കരുത്. ഇതിന് കാരണം ശനിദേവ് പുളിയുള്ള സാധനങ്ങളുടെ വിരോധിയാണ് എന്നതാണ്. ജ്യോതിഷത്തിന്റെ കണ്ണിൽ ശനിയാഴ്ച പുളിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാണ് എന്നതാണ്.
ചുവന്ന മുളകിന്റെ ചുവന്ന നിറം കാരണം, ചൊവ്വയും സൂര്യനുമായുള്ള അതിന്റെ ബന്ധം പറഞ്ഞിട്ടുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും ശനിയെ എതിർക്കുന്നു. കൂടാതെ ചുവന്ന മുളക് ചൂടുള്ളതും അതിന്റെ രുചി എരിവുള്ളതുമാണ് എന്നാൽ ഇത് ശനിദേവ് ഇഷ്ടപ്പെടുന്നില്ല. അതിനാൽ, കഴിയുന്നിടത്തോളം ശനിയാഴ്ച ചുവന്ന മുളക് കഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ശനിയുടെ കോപം നേരിടേണ്ടിവരാം
ജ്യോതിഷം അനുസരിച്ച് മസൂർ ദാൽ ശനിയാഴ്ച കഴിക്കാൻ പാടില്ല. പയറിന് ചുവപ്പ് നിറവും ഈ നിറം ചുവന്ന മുളക് പോലെ ചൊവ്വയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന് കാരണം. ചൊവ്വയുടെയും ശനിയുടെയും സ്വഭാവം ക്രോധമാണ്. രണ്ടും പരസ്പരം എതിർക്കുന്നു. അതുകൊണ്ടുതന്നെ ശനിയാഴ്ച പയറുവർഗ്ഗങ്ങൾ കഴിക്കരുത്.
ശനി ദേവിന്റെ ദിവസമാണ് ശനിയാഴ്ച. ഇന്നേദിവസം ആളുകൾ ശനിദേവനെ ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ ദിവസം മാംസവും മീനും കഴിക്കരുത്. കഴിച്ചാൽ ശനിദോഷമുണ്ടാകും. ഇതുകൂടാതെ ശനി ശാന്തവും ആത്മീയവുമായ രീതികളെയാണ് ഇഷ്ട്ടപ്പെടുന്നത്. അതിനാൽ ശനിയാഴ്ചകളിൽ മദ്യം കഴിക്കരുത്. അങ്ങനെ ചെയ്താൽ പണവും ആദരവും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.