Special FD Scheme: SBI ഉൾപ്പെടെയുള്ള ഈ 4 വൻകിട ബാങ്കുകളിൽ Fixed Deposit ന് വൻ ഓഫർ

Thu, 15 Apr 2021-8:29 pm,

മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി 2021 ജൂൺ വരെ ലഭിക്കും. കഴിഞ്ഞ വർഷം 2020 മെയ് മാസത്തിലാണ് ബാങ്കുകൾ ഈ പ്രത്യേക എഫ്ഡി പദ്ധതി അവതരിപ്പിച്ചത്. ഇതിന് കീഴിൽ പതിവിലും കൂടുതൽ പലിശ എഫ്ഡിയ്ക്ക് നൽകുന്നു.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), HDFC Bank, ICICI Bank, ബാങ്ക് ഓഫ് ബറോഡ (BoB) എന്നിവ മുതിർന്ന പൗരന്മാർക്കായി 5 വർഷവും അതിനുമുകളിലുമുള്ള പ്രത്യേക എഫ്ഡി പദ്ധതികൾ അവതരിപ്പിച്ചിരുന്നു.

നേരത്തെ ഈ പദ്ധതി മാർച്ച് 31 ന് അവസാനിക്കുമായിരുന്നു.  ആദ്യം എസ്‌ബി‌ഐയാണ് ഈ പദ്ധതി ജൂൺ 30 വരെ നീട്ടിയത്.  അതിനുശേഷം ബാക്കി ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് ഈ പ്രത്യേക എഫ്ഡി പദ്ധതിയുടെ കാലാവധി 2021 മാർച്ച് 31 മുതൽ ജൂൺ 30 വരെ നീട്ടി. എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് ബാധകമായ പലിശ നിരക്കിനേക്കാൾ 0.50% അധിക പലിശ നൽകും.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബി‌ഐ ഇത് 2021 ജൂൺ 30 ആയി ഉയർത്തി. മുതിർന്ന പൗരന്മാർക്കായി എസ്‌ബി‌ഐ വെക്കെയർ (SBI WECARE) സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം മെയ് മാസത്തിൽ എസ്‌ബി‌ഐ പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാർക്ക് 5 വർഷത്തിൽ കൂടുതൽ എഫ്ഡിയിൽ 0.80% ഉയർന്ന പലിശ നിരക്ക് ലഭിക്കും. നിലവിൽ 5 വർഷത്തെ എഫ്ഡിയിൽ സാധാരണക്കാർക്ക് 5.40 ശതമാനം പലിശ ലഭിക്കുന്നു. എന്നിരുന്നാലും പ്രത്യേക പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് 5 വർഷത്തിൽ കൂടുതൽ എഫ്ഡിക്ക് 6.20% നിരക്കിൽ പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക്കായി ഐസിഐസിഐ ബാങ്ക് പ്രത്യേക എഫ്ഡി പദ്ധതി അവതരിപ്പിച്ചു. ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് (ICICI Bank Golden Years) എന്ന പദ്ധതിയാണ് അവതരിപ്പിച്ചത്.  ഇതിൽ മുതിർന്ന പൗരന്മാർക്ക് നിലവിലെ 0.50 ശതമാനം പലിശയ്ക്ക് മുകളിൽ  0.30 ശതമാനം കൂടുതൽ പലിശ നൽകുന്നു. അതായത് മൊത്തം 0.80% അധിക പലിശ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്കിന്റെ ഈ  പ്രത്യേക എഫ്ഡി പദ്ധതിക്ക് 6.30 ശതമാനം കൂടുതൽ പലിശ ലഭിക്കുന്നു.

HDFC Bank സീനിയർ സിറ്റിസൺ കെയർ (HDFC Senior Citizen Care) അവതരിപ്പിച്ചു. ഈ എഫ്ഡിയിൽ ബാങ്ക് 0.25% അധിക പ്രീമിയം വാഗ്ദാനം ചെയ്യുന്നു. ഇത് മുതിർന്ന പൗരന്മാരുടെ നിലവിലെ പ്രീമിയമായ 0.50 ശതമാനത്തിന് മുകളിലാണ് ഇത്. അതായത് മൊത്തം 0.75 ശതമാനം കൂടുതൽ പലിശ ലഭിക്കും. ഈ സ്കീം 5 വർഷം മുതൽ 10 വർഷം വരെയാണ്. എച്ച്ഡിഎഫ്സി ബാങ്ക് Senior Citizen Care എഫ്ഡിയിൽ പലിശ നിരക്ക് 6.25% ആണ്

ബാങ്ക് ഓഫ് ബറോഡ (BoB) 100 ബിപിഎസ് കൂടുതൽ വാഗ്ദാനം ചെയ്യുന്നു, അതായത് മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 1% കൂടുതൽ പലിശ നൽകുന്നു. ഈ പ്രത്യേക എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം പലിശനിരക്ക് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ കാലാവധിയും 5 മുതൽ 10 വർഷമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link