Pimple Remedies: മുഖക്കുരുവിന് പരിഹാരം, ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ ചര്‍മ്മം വെട്ടിതിളങ്ങും
തേൻ മുഖക്കുരു തടയും. തേന്‍ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. കൂടാതെ, തേനില്‍ അല്പം മഞ്ഞള്‍ അല്ലെങ്കില്‍ കറുവപ്പട്ട പൊടി കലർത്തിയും ചർമ്മത്തിൽ പുരട്ടാം
നാരങ്ങ
നാരങ്ങ നീരിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. മുഖക്കുരുവിന് ഇത് നല്ല ഒരു പ്രതിവിധിയാണ്.
ഓറഞ്ച് ഓറഞ്ച് തൊലികളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുന്നു. മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുന്ന ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിന് ഉണ്ട്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് കുഴമ്പു പരുവത്തിലാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം..
മഞ്ഞള്‍
ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞതാണ് മഞ്ഞള്‍. ഇത് മുഖക്കുരു ഉണ്ടാകുന്നത് തടയുന്നു. മുഖക്കുരു മാറാൻ, ചർമ്മത്തിന്‍റെ ആ ഭാഗത്ത് മഞ്ഞൾ പുരട്ടുക. ആൻറിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങള്‍ മുഖക്കുരു കുറയ്ക്കാൻ സഹായിയ്ക്കും.
കറ്റാർ വാഴയും പപ്പായയും
മുഖക്കുരു പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, കറ്റാർ വാഴയും പപ്പായയും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ഈർപ്പം നൽകുകയും മുഖക്കുരു പ്രശ്‌നത്തിൽ നിന്ന് മോചനം നല്‍കുകയും ചെയ്യും. ഇത് മുഖത്തിന് തിളക്കവും നൽകുന്നു.