Astro News: അടുത്ത വർഷം ജനുവരി വരെ ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും കാര്യങ്ങൾ!!!

Fri, 26 Aug 2022-3:44 pm,

മിഥുനം - ചൊവ്വ, ബുധൻ, വ്യാഴം എന്നീ ​ഗ്രഹങ്ങളുടെ സംക്രമണം മിഥുനം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. വരുന്ന 140 ദിവസം ഇവർക്ക് ഭാ​ഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. ഈ കാലയളവിൽ ജോലിയിലും ബിസിനസിലും സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

 

തുലാം - 2023 ജനുവരി ആറ് വരെയുള്ള ദിവസങ്ങൾ ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. കുടുംബത്തിന്റെ പൂർണ പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടാം. തൊഴിലിലെ തടസ്സങ്ങൾ നീങ്ങും.

 

വൃശ്ചികം - മൂന്ന് ​ഗ്രഹങ്ങളുടെയും രാശിമാറ്റത്തോടെ അടുത്ത 140 ദിവസം വൃശ്ചിക രാശിക്കാർക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രവർത്തികൾ നിങ്ങൾക്ക് ബഹുമാനം നേടിത്തരും. ഏത് ജോലിയിലും വിജയം ഉറപ്പ്. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും.

 

മീനം - ഈ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ (ചൊവ്വ, ബുധൻ, വ്യാഴം) സംക്രമണം മീനരാശിക്ക് അനുകൂലമായിരിക്കും. ബിസിനസുകാർക്ക് ലാഭമുണ്ടാകും. ഭാരവാഹികൾക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിജയമുണ്ടാകും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link