April Planetary Transit 2024: ഏപ്രില്‍ മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലോട്ടറി, സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പളവും വർദ്ധിക്കും!!

Wed, 28 Feb 2024-1:17 pm,

ജ്യോതിഷം അനുസരിച്ച് മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കാൻ പോകുന്നു. രാഹു ഇതിനോടകം മീനരാശിയില്‍ സംക്രമിച്ചിരിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഹുവും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ശുഭയോഗം ചില രാശിക്കാർക്ക് ബഹുമാനവും അന്തസ്സും വർദ്ധിപ്പിക്കും. ഏപ്രിൽ 23 വരെ ഈ രാശിക്കാര്‍ക്ക് ശുഭ സമയമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ സംക്രമണത്തിന്‍റെ ഗുണഫലങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അറിയാം.... 

ഇടവം രാശി (Taurus Zodiac Sign) 

സന്തോഷത്തിന്‍റെയും സമ്പത്തിന്‍റെയും ഘടകമായി കണക്കാക്കപ്പെടുന്ന ശുക്രനും രാഹുവും ചേർന്ന് ഇടവം രാശിക്കാര്‍ക്ക് ഏറെ അനുകൂല ഫലങ്ങൾ നല്‍കും. അതായത് ഈ ശുഭ സംക്രമണം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങൾ കൊണ്ടുവരാന്‍ പോകുന്നു. അതായത്, ഇടവം രാശിക്കാര്‍ക്ക് ഏപ്രിൽ മാസത്തിൽ ശമ്പള വർദ്ധനയ്‌ക്കൊപ്പം പ്രമോഷനും ലഭിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. അതോടൊപ്പം മാനസിക പ്രശ്നങ്ങളും അവസാനിക്കും. കൂടാതെ, ഈ രാശിക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളുണ്ടെങ്കിൽ, അത് സുഖപ്പെടും. ഈ സമയത്തെ പുതിയ ബന്ധങ്ങൾ അല്ലെങ്കില്‍ സൗഹൃദങ്ങള്‍ ഭാവിയിൽ ഗുണം ചെയ്യും.

മിഥുനം രാശി (Gemini Zodiac Sign) 

മിഥുനം രാശിക്കാർ അവരുടെ സംസാരം കൊണ്ട് എല്ലാവരെയും ആകർഷിക്കും. ഏപ്രിൽ മാസത്തിൽ ഈ രാശിക്കാർ പ്ലാന്‍ ചെയ്യുന്ന ഏത് ജോലിയും വിജയിക്കും. നിങ്ങളുടെ കഠിനാധ്വാനം തീർച്ചയായും ഫലം നൽകും, നേട്ടങ്ങളും ലഭിക്കും. കൂടാതെ, നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണ് എങ്കില്‍ അത് ഏപ്രിൽ മാസത്തിൽ സഫലമാകും. സാധ്യമെങ്കിൽ, ഏപ്രിൽ മാസത്തിൽ ഒരു പുതിയ കാറോ വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും.

കർക്കിടകം  രാശി (Cancer Zodiac Sign) 

കർക്കിടക രാശിക്കാർക്ക് ഏപ്രിൽ മാസത്തിൽ പുതിയ വസ്തു വാങ്ങാനുള്ള അവസരം ലഭിക്കാം.  ഓഫീസിലെ മുതിർന്ന വ്യക്തികളില്‍ നിന്ന് വളരെയധികം പിന്തുണ ലഭിക്കും. ഈ മാസം കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഈ രാശിക്കാർ ഈ മാസത്തിൽ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവസരം ഉണ്ടാകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link