Planets Transit in November: നവംബറിൽ ഈ ഗ്രഹങ്ങളുടെ രാശിമാറ്റം; ഭാഗ്യരാശികൾ ഇവരാണ്, നിങ്ങളുമുണ്ടോ?
ഏതൊക്കെ ഗ്രഹങ്ങൾ രാശിമാറുമെന്നും അത് ഏതൊക്കെ രാശികൾക്ക് ഗുണം ചെയ്യുമെന്നും നോക്കാം.
എല്ലാ മാസവും രാശിമാറുന്ന ഗ്രഹമാണ് സൂര്യന്‍. നവംബറില്‍ സൂര്യൻ വൃശ്ചികം രാശിയിൽ പ്രവേശിക്കും. നവംബര്‍ 16ന് രാവിലെ 7.14നാണ് രാശിമാറ്റം. ഡിസംബർ 15 വരെ ഇതേ രാശിയിൽ തുടരും. വൃശ്ചികം, മകരം, കുംഭം, ചിങ്ങം, മേടം, ധനു എന്നീ രാശികള്‍ക്ക് ഈ കാലയളവ് അനുകൂലമായിരിക്കും. ഇക്കൂട്ടർ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്ത് തീർക്കാനാകും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. ജോലിയില്‍ നിന്നും ബിസിനസില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും.
നിലവിൽ കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന ശനി നവംബര്‍ 15ന് ഇതേ രാശിയിൽ നേര്‍രേഖയിൽ സഞ്ചാരിക്കും. മേടം, ഇടവം, മിഥുനം, കര്‍ക്കടകം, കന്നി, ധനു രാശികൾക്ക് ഈ ചലനമാറ്റം വലിയ നേട്ടങ്ങള്‍ നൽകും. നവംബര്‍ പകുതിയോടെ ഭാഗ്യനാളുകൾ തുടങ്ങും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്‌നങ്ങൾ ഒഴിയും. ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തില്‍ സന്തോഷമുണ്ടാകും.
നവംബർ 7ന് ശുക്രൻ ധനു രാശിയിൽ പ്രവേശിക്കും. മേടം, മിഥുനം, കന്നി, തുലാം, കുംഭം രാശികള്‍ക്ക് ഇത് ഗുണം ചെയ്യും. ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയവും നേടാനാകും. ഇവർക്ക് ധാരാളം പണം വന്നുചേരും. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തിൽ സന്തോഷം നിറയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.