Plant Vastu: തുളസിയും മണി പ്ലാന്‍റുമല്ല, ഈ ചെടി നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ഷിക്കും ...!!

Mon, 06 Jun 2022-7:28 pm,

കറുക (Scutch grass) 

കറുകപ്പുല്ല് ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണ്. കന്നിമൂലയിൽ അതായത് വീടിന്‍റെ തെക്കുപടിഞ്ഞാറേ മൂലയിൽ  കറുക വളര്‍ത്താം.  ഇത് സന്താന ഭാഗ്യം നല്‍കുന്ന ചെടി കൂടിയാണ്.  ദിവസവും കറുകപ്പുല്ലിന് വെള്ളം നല്‍കുക.  നിങ്ങളുടെ ഭാഗ്യം തെളിയും.

സ്നേക്ക് പ്ലാന്‍റ്  (Snake Plant)        വാസ്തു ശാസ്ത്രത്തിൽ സ്നേക്ക് പ്ലാന്‍റ്  (Snake Plant) വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ചെടി  പുരോഗതിയുടെ വഴി തുറക്കുന്നു. പഠനമുറിയിലോ സ്വീകരണമുറിയിലോ ഈ ചെടി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഈ ചെടി വീട്ടിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. 

 

തെങ്ങ് (Coconut Tree) 

വീട്ടിൽ ഒരു തെങ്ങ് നടുന്നത് വളരെ ശുഭകരമാണ്. ഇത് വീട്ടിലെ ആളുകൾക്ക് പുരോഗതിയും ജീവിതവിജയവും  നൽകുന്നു

തൊട്ടാവാടി (Mimosa Plant) 

വാസ്തു ശാസ്ത്രത്തിൽ തൊട്ടാവാടി (Mimosa Plant) എന്ന ചെടിയും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ച് ദിവസവും നനച്ചാൽ ജാതകത്തിലെ രാഹുദോഷം നീങ്ങും. രാഹു ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. സാമ്പത്തിക നഷ്ടം, പുരോഗതിയിലെ തടസ്സങ്ങൾ, രോഗങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരം.  

വാഴ (Banana Tree) 

വാഴ മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതും വ്യാഴവുമായി ബന്ധപ്പെട്ടതുമാണ്. ജ്യോതിഷത്തിൽ വ്യാഴത്തെ ശുഭഗ്രഹമായി കണക്കാക്കുന്നു. ഗുരു ശുഭഭാവനാണെങ്കിൽ, ആ വ്യക്തിയുടെ ഭാഗ്യം ശക്തമായി നിലനിൽക്കും. അവന്‍റെ  എല്ലാ ജോലികളും ആഗ്രഹങ്ങളും  എളുപ്പത്തിൽ നിറവേറ്റപ്പെടും  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link