Bilva Tree at Home: വീട്ടില്‍ ഒരു കൂവളം നടൂ, ലക്ഷ്മീ ദേവി ആകർഷിതയാകും, സമ്പത്ത് വര്‍ഷിക്കും

Wed, 29 Mar 2023-2:12 pm,

ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്താന്‍ തുളസി നടുന്നതുപോലെ വീട്ടില്‍ കൂവളം നടുന്നതിലൂടെയും ദേവിയെ ആകര്‍ഷിക്കാം. അതായത്, കൂവളം നട്ടുവളര്‍ത്തുന്ന വീട്ടിലേയ്ക്ക് ലക്ഷ്മി ദേവി ഓടിയെത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്... തുളസിച്ചെടി എങ്ങിനെ ലക്ഷ്മി ദേവിയെ ആകര്‍ഷിക്കുന്നുവോ അതേപോലെ തന്നെ കൂവളവും ദേവിയ്ക്ക് പ്രിയമാണ്. അതായത് കൂവളം നട്ടു വളര്‍ത്തി പരിപാലിയ്ക്കുന്ന ഭവനത്തില്‍ ദേവി ഉറപ്പായും കുടികൊള്ളും.

കൂവളം വൃക്ഷത്തിന്‍റെ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസില്‍ ഭഗവാന്‍ ശിവന്‍റെ നാമം ഓടിയെത്തും. ഹൈന്ദവ പൂജയില്‍ കൂവളത്തിന്‍റെ ഇലകള്‍ക്ക് പ്രാധാന്യം ഏറെയാണ്‌. നൂറ്റാണ്ടുകളായി ശിവലിംഗത്തിൽ കൂവളത്തിന്‍റെ ഇലകള്‍ സമർപ്പിക്കുന്നു. കൂവളത്തിന്‍റെ ഇലകള്‍ ഭഗവാന്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്....

മാ ലക്ഷ്മി കൂവലത്തില്‍ വസിക്കുന്നു എന്നാണ് പുരാണത്തില്‍ പറയുന്നത്. അതിനാൽ, കൂവളം നട്ടുവളര്‍ത്തി പൂജിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ശിവന്‍റെയും  ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ലഭിക്കും.

വീട്ടിൽ കൂവളം നട്ടുപിടിപ്പിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് ജ്യോതിഷത്തിൽ പറയുന്നു. കൂവളം നട്ടു വളര്‍ത്തുന്നത് വഴി  ശിവന്‍റെ അനുഗ്രഹം ലഭിക്കുന്നു. കൂടാതെ, മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂർത്തിയാകും. കൂവളത്തിന്‍റെ വേര് ചുവന്ന നിറത്തിലുള്ള തുണിയിൽ കെട്ടി വീട്ടിലെ ലോക്കറില്‍ വച്ചാല്‍  പണത്തിന് ഒരു കുറവും ഉണ്ടാകില്ല.  

ഈ വൃക്ഷം ശുദ്ധജലം ഉപയോഗിച്ച് നനച്ചാൽ, പിതൃക്കൾക്ക് സംതൃപ്തി ലഭിക്കുമെന്നും അവരുടെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link