Rohit Sharma: അഫ്രീദി മുതൽ ദാദ വരെ; ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരങ്ങൾ, ചിത്രങ്ങൾ കാണാം

പാകിസ്താന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷഹീദ് അഫ്രീദിയുടെ പേരിലാണ് ഏകദിനത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ റെക്കോര്‍ഡ്. 398 ഏകദിനങ്ങളില്‍ നിന്ന് 351 സിക്‌സറുകളാണ് അഫ്രീദി അടിച്ചു കൂട്ടിയത്.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയിലാണ് പട്ടികയില്‍ രണ്ടാമത്. 301 മത്സരങ്ങളില്‍ നിന്ന് 331 സിക്‌സറുകളാണ് ഗെയ്ല്‍ പറത്തിയത്.

ഇന്ത്യന്‍ നായകന്‍ 'ഹിറ്റ്മാന്‍' രോഹിത് ശര്‍മ്മയാണ് ഏകദിനത്തില്‍ 300 സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ താരം. 254 മത്സരങ്ങളില്‍ നിന്ന് 302 സിക്‌സറുകളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്.
ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായിരുന്ന സനത് ജയസൂര്യയാണ് പട്ടികയില്‍ നാലാമത്. 445 മത്സരങ്ങള്‍ കളിച്ച ജയസൂര്യ 270 സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് പട്ടികയിലെ അഞ്ചാമന്‍. 350 ഏകദിന മത്സരങ്ങള്‍ കളിച്ച ധോണി 229 സിക്‌സറുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.
ഇയോന്‍ മോര്‍ഗന്‍ (220), എബി ഡിവില്യേഴ്‌സ് (204), ബ്രണ്ടന്‍ മക്കല്ലം (200), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (195), സൗരവ് ഗാംഗുലി (190) എന്നിവരാണ് 6 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലെ താരങ്ങള്‍.