PM Kisan: അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല ; 12 ലക്ഷം കർഷകർക്ക് Kisan Credit Card ലഭിക്കും

Wed, 27 Jan 2021-7:58 pm,

12 ലക്ഷം ഗുണഭോക്താക്കൾക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകാൻ ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ധാരണയായിട്ടുണ്ട്. ഇത് ഏറ്റെടുത്ത് കേന്ദ്രസർക്കാർ ഉടൻ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. നിലവിൽ ഉത്തർപ്രദേശിൽ പ്രധാൻ മന്ത്രി-കിസാൻ സമ്മാൻ നിധി യോജനയുടെ 2.43 കോടി ഗുണഭോക്താക്കളുണ്ട്. ഇതിൽ 1.53 കോടി കർഷകർക്കുണ്ട്  എന്നാൽ 90 ലക്ഷത്തോളം കർഷകർ ഇതിന് അപേക്ഷിച്ചിട്ടുപോലുമില്ല. 

ആത്മനിർഭർ ഭാരത് പാക്കേജിന് കീഴിൽ സർക്കാർ പ്രത്യേക കാമ്പയിൻ നടത്തി രണ്ടര ലക്ഷം കോടി രൂപയുടെ ചെലവ് പരിധിയുള്ള 2.5 കോടി കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി മുതൽ കേന്ദ്ര സർക്കാർ കർഷകർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകാനുള്ള പ്രചരണം നടത്തിവരികയാണ്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ഇത് ഒരുതരം ക്രെഡിറ്റ് കാർഡ് തന്നെയാണ്.  ഇതിലൂടെ കൃഷിക്കാന്റെ കയ്യിൽ പണമില്ലായെങ്കിലും ഈ കാർഡ് ഉപയോഗിച്ച് വളം, വിത്ത്, കൃഷിക്ക് ആവശ്യമായ മറ്റ് വസ്തുക്കൾ എന്നിവ വാങ്ങാം. കിസാൻ ക്രെഡിറ്റ് കാർഡിൽ സർക്കാർ വളരെ കുറഞ്ഞ പലിശയാണ് എടുക്കുന്നത്.  ഇത് 2 മുതൽ 4 ശതമാനം വരെയാണ്. എന്നിരുന്നാലും, കർഷകർ യഥാസമയം തവണകൾ തിരിച്ചടയ്ക്കുമ്പോൾ മാത്രമാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി സ്കീമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 

1. PM-Kisan യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് pmkisan.gov.in സന്ദർശിക്കുക

2. ഈ സൈറ്റിൽ നിന്ന് കിസാൻ ക്രെഡിറ്റ് കാർഡ് ഫോം download ചെയ്യുക

3. ഈ ഫോം പൂരിപ്പിക്കുക, അതിൽ നിങ്ങളുടെ കൃഷിയോഗ്യമായ ഭൂമിയുടെ രേഖകൾ, വിളയുടെ വിശദാംശങ്ങൾ എന്നിവ നൽകണം.

4. ഏതെങ്കിലും ബാങ്കിൽ നിന്നോ ബ്രാഞ്ചിൽ നിന്നോ നിങ്ങൾ മറ്റൊരു കിസാൻ ക്രെഡിറ്റ് കാർഡും ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലയോ എന്നും നിങ്ങൾ വ്യക്തമാക്കണം. 

1. വോട്ടർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ഐഡി പ്രൂഫ് ഇവയിലൊന്ന് നിങ്ങളുടെ അഡ്രസിന്റെ തെളിവായിരിക്കും.   മാറും.

2. ഏതെങ്കിലും സഹകരണ ബാങ്ക്, റീജിയണൽ റൂറൽ ബാങ്ക് (RRB) എന്നിവിടങ്ങളിൽ നിന്നും കെ‌സി‌സി ലഭിക്കും. 

3. ഈ കാർഡ് SBI, BOI, IDBI ബാങ്കുകളിൽ നിന്നും എടുക്കാം.

4. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)Rupay KCC വിതരണം ചെയ്യുന്നു. 5. ഇപ്പോൾ ബാങ്കുകൾ അതിന്റെ പ്രോസസ്സിംഗ് ഫീസ് നിർത്തലാക്കിയിട്ടുണ്ട്. നേരത്തെ കെ‌സി‌സി നിർമ്മിക്കുന്നതിന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ ചെലവുണ്ടായിരുന്നു.

കൃഷിക്കാർക്കൊപ്പം മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (KCC) പ്രയോജനപ്പെടുത്താം. കെസിസി വഴി രണ്ട് ലക്ഷം രൂപ വരെ വായ്പയും ലഭിക്കും. അതായത്, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയുമായി ബന്ധമുള്ള ഏതൊരു വ്യക്തിക്കും ഇനി അയാൾ മറ്റൊരാളുടെ ഭൂമിയിൽ കൃഷി ചെയ്താലും ഈ പദ്ധതി പ്രയോജനപ്പെടുത്താം.   ഇതിനായി വ്യക്തിയുടെ പ്രായം കുറഞ്ഞത് 18 വയസും പരമാവധി 75 വയസും ആയിരിക്കണം. കൃഷിക്കാരന് 60 വയസ്സിന് മുകളിലാണെങ്കിൽ ഒരു co-applicant ഉണ്ടായിരിക്കണം.

കിസാൻ ക്രെഡിറ്റ് കാർഡിന് അർഹതയുള്ളവർക്കായി ഒരു സംവിധാനമുണ്ട്. ഈ ക്രെഡിറ്റ് കാർഡിനായി ആരെങ്കിലും അപേക്ഷിക്കുമ്പോൾ അപേക്ഷകൻ ഒരു കർഷകനാണോ അല്ലയോ എന്ന് അവരുടെ റവന്യൂ റെക്കോർഡ് നോക്കും.  അപേക്ഷകന് തന്റെ പാൻ കാർഡ്, ആധാർ കാർഡ് നൽകേണ്ടിവരും.  മാത്രമല്ല അപേക്ഷകന് ഒരു ബാങ്കിൽ നിന്നും ഒരു  കുടിശ്ശിക വായ്‌പയില്ലെന്ന് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം നൽകേണ്ടി വരും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link