PM Kisan Yojana : ഒരു വീട്ടിൽ എത്ര പേർക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണം ലഭിക്കും? അറയേണ്ടവ ഇവയാണ്
പിഎം കിസാൻ യോജന പദ്ധതി പ്രകാരം വർഷത്തിൽ കർഷകന് 6,000 രൂപ 2000 വീതം മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ നൽകും. ചെറുകിട ഇടത്തരം കർഷകർക്കായിട്ടുള്ള സർക്കാരിന്റെ പദ്ധതികയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.
ഒരു കുടുംബത്തിൽ ഒന്നിലധികം കർഷകരുണ്ടെങ്കിൽ അവർക്കെല്ലാവർക്കും കേന്ദ്രത്തിന്റെ സഹായനിധി ലഭിക്കുമോ? ഒരു കുടുംബത്തിൽ എത്രപേർക്ക് പിഎം കിസാനിലൂടെ പണം ലഭിക്കുമെന്ന് പരിശോധിക്കാം
കൃഷി ഭൂമി ആരുടെ പേരിലാണ് അവർക്ക് മാത്രമെ പിഎം കിസാൻ യോജന പദ്ധതി പ്രകാരമുള്ള ഗുണഫലം ലഭിക്കൂ.
ഒന്നിലധികം കർഷകരുണ്ടെങ്കിലും കൃഷി ഭൂമിയുടെ ഉടമസ്ഥവകാശം മുൻ നിർത്തിയാണ് ഈ തീരുമാനം ഉണ്ടാകുക. അല്ലാത്തപക്ഷം അപേക്ഷ സർക്കാർ തള്ളിക്കളയുന്നതാണ്
ഇതുവരെ 16 ഗഡുക്കളാണ് പിഎം കിസാൻ യോജന പദ്ധതി പ്രകാരം കർഷകർക്ക് സർക്കാർ പണം നൽകിട്ടുള്ളത്.
ഇനി 17-ാം ഗഡുവാണ് കേന്ദ്രം കർഷകർക്ക് നൽകാൻ പോകുന്നത്. അതേസമയം ഇത് എന്ന് ലഭിക്കുമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ജൂൺ-ജൂലൈ മാസത്തിൽ 17-ാം ഗഡു കർഷകർക്ക് ലഭിച്ചേക്കും