PM Narendra Modi UK Visit: ഡ്രം കൊട്ടി, ഇന്ത്യൻ സമൂഹവുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ UK, ഇറ്റലി സന്ദർശനം... ചിത്രങ്ങൾ കാണാം

Wed, 03 Nov 2021-1:07 pm,

റോം സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി യുകെയിലെത്തി.  സ്‌കോട്ട്ലൻഡ് നഗരമായ ഗ്ലാസ്‌ഗോയിൽ നടന്ന   COP26 സമ്മേളനത്തിൽ  അദ്ദേഹം പങ്കെടുത്തു.   കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്തുണ്ടാകുന്ന വിപത്തുകൾ വിശകലനം ചെയ്യുകയും  അടിയന്തര നടപടികൾ സ്വീകരിക്കാനും ലക്ഷ്യംവെച്ച് ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്നതാണ് COP26 സമ്മേളനം.

 

രണ്ട് ദിവസത്തെ ഗ്ലാസ്‌ഗോ സന്ദർശനത്തിന് ശേഷം,  ഇന്ത്യയിലേക്ക് മടങ്ങുന്ന  അവസരത്തില്‍ തന്നോട്  വിടപറയാൻ തടിച്ചുകൂടിയ സ്കോട്ടിഷ് ഇന്ത്യൻ സമൂഹവുമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി.  

പ്രധാനമന്ത്രി  വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുന്ന വേളയില്‍  ആവേശഭരിതമായ ആർപ്പുവിളിയും താളത്തിലുള്ള വാദ്യമേളവും കൊണ്ട്  ജനങ്ങള്‍ അദ്ദേഹത്ത അഭിവാദ്യം ചെയ്തു.  

ഒരു  വലിയ ജനക്കൂട്ടം ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളും തലപ്പാവും ധരിച്ചായിരുന്നു എത്തിയത്.   ജനങ്ങളുടെ ആവേശത്തില്‍ പ്രധാനമന്ത്രിയും പങ്കുചേര്‍ന്നു.  അവരെ കാണാൻ പ്രധാനമന്ത്രി മോദി എത്തിയപ്പോൾ 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. 

തന്നെ അഭിവാദ്യം ചെയ്യാന്‍ ടാഹ്ടിച്ചു കൂടിയ  ജനങ്ങള്‍ക്കൊപ്പം  പ്രധാനമന്ത്രിയും ചേര്‍ന്നു. അവര്‍ക്കൊപ്പം ഡ്രം കൊട്ടിയ പ്രധാനമന്ത്രി ജനക്കൂട്ടത്തിലുണ്ടായിരുന്ന നിരവധി  പേരുമായി   ആശയവിനിമയം നടത്തി. 

 

ചില കുട്ടികളുടെ തലയിൽ വാത്സല്യപൂർവ്വം തലോടുകയും  ഹസ്തദാനം നൽകുകയും ചെയ്തു. ചിലര്‍ക്ക്  ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.  നിരവധി കുട്ടികളുമായി അദ്ദേഹം   സംവദിച്ചു.  കൂട്ടത്തില്‍  ഒരു പിഞ്ചുകുഞ്ഞിനെ കൈയിലെടുക്കുന്നതും കാണാമായിരുന്നു.   

 പരമ്പരാഗത കുർത്ത പൈജാമയും തലപ്പാവും ധരിച്ച ആവേശഭരിതരായ ഡ്രമ്മർമാർക്കൊപ്പം പ്രധാനമന്ത്രി മോദിയും ഡ്രംസ് കൊട്ടി എന്നത് ജനങ്ങളുടെ ആവേശം വിളിച്ചറിയിക്കുന്നു.   

5 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലേക്ക് മടങ്ങി  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link