Parakram Diwas: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷിക ചടങ്ങുകളില്‍ പ്രധാനമന്ത്രി
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനം പരാക്രം ദിവസ് (Parakram Diwas) ആയാണ് ആഘോഷിക്കുന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷിക ചടങ്ങുകളില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയില്‍ (Kolkata) എത്തിയ പ്രധാനമന്ത്രിയ്ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയത്.
കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നടന്ന 'പരാക്രം ദിവസ്' ആഘോഷത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു.
ഭാരതത്തെ ഏകീകരിക്കാൻ നേതാജി നടത്തിയ പോരാട്ടം അത്യന്തം പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കുമെന്നും ആത്മനിർഭർ ഭാരതിലൂടെ (Atmanirbhar Bharat) ഇന്ത്യ നേതാജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥിരം എക്‌സിബിഷനും നേതാജിയില്‍ പ്രൊജക്ഷന്‍ മാപ്പിംഗ് ഷോയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി 'അമ്ര നൂട്ടണ്‍ ജുബോനേരി ഡൂട്ട്' എന്ന സാംസ്‌കാരിക പരിപാടിയും നടന്നു.
പശ്ചിമ ബംഗാളിലെ (West Bengal) ട്രെയിൻ സർവ്വീസായ ഹൗറ-കൽക്ക മെയിൽ ഇനി മുതൽ നേതാജി എക്‌സ്പ്രസ് (Nethaji Express) എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.