Pooja Hegde: ഹോട്ട് പിങ്ക് ബോഡികോൺ ഡ്രസില്‍ പൂജ ഹെഗ്‌ഡെ, ബാര്‍ബി ലുക്ക് വൈറല്‍
2010ൽ നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണറപ്പായിരുന്നു. തുടര്‍ന്ന് 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ അഭിനയരംഗത്തേക്ക് കടന്നു.
ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ സജീവമായിരുന്നു പൂജ ഹെഗ്‌ഡെ. 2016ൽ ഹൃത്വിക് റോഷനൊപ്പം അശുതോഷ് ഗോവരിക്കറുടെ ഹിന്ദി ചലച്ചിത്രമായ മൊഹൻജൊ ദാരോ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
സോഷ്യല്‍ മീഡിയ യില്‍ ഏറെ സജീവമായ താരം അടുത്തിടെ തന്‍റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
ഡീപ്പ് നെക്ക്‌ലൈനോടുകൂടിയ ബോൾഡ് പിങ്ക് ബോഡികോൺ വസ്ത്രത്തിൽ 'ബാർബി' ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
ബോൾഡ് പിങ്ക് ഫ്രണ്ട് ഓപ്പൺ ബോഡികോൺ വസ്ത്രത്തിൽ കാൻഡിഡ് ഫോട്ടോഷൂട്ടിന് പോസ് ചെയ്യുമ്പോൾ പൂജാ ഹെഗ്‌ഡെ ഏറെ ഗ്ലാമറസ് ആയി കാണപ്പെടുന്നു.