Post Office Scheme: പ്രതിദിനം നിക്ഷേപിക്കേണ്ടത് വെറും 95 രൂപ, മെച്യൂരിറ്റിയിൽ ലഭിക്കുന്നത് വന്‍ തുക..!!

Thu, 08 Apr 2021-7:14 pm,

Post Office ല്‍  നിരവധി  നിരവധി ലൈഫ് ഇൻഷുറൻസ് പദ്ധതികളുണ്ട്.  ഈ പദ്ധതികളിലൊന്നാണ് ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി (Gram Sumangal Rural Postal Life Insurance Scheme).  

ഗ്രാമീണ മേഘലയില്‍  താമസിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി (Gram Sumangal Rural Postal Life Insurance Scheme).

ഈ സ്കീമിന്‍റെ  മറ്റൊരു  പ്രധാന നേട്ടം, എന്നുപറയുന്നത് പ്രതിദിനം  വളരെ ചെറിയ തുക മാത്രമേ നിക്ഷേപിക്കേണ്ടതായുള്ളൂ എന്നതാണ്.  അതായത് വെറും 95 രൂപ ദിവസേന നിക്ഷേപിച്ചാല്‍ സ്കീം അവസാനിക്കുമ്പോൾ നിങ്ങൾക്ക് 14 ലക്ഷം രൂപ ലഭിക്കും .

ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതി 1995ലാണ് ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ 6 വ്യത്യസ്ത ഇൻഷുറൻസ് സ്കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൊന്നാണ് ഗ്രാമം സുമംഗൽ (Gram Sumangal). 

ആർക്കാണ് പോളിസി എടുക്കാൻ കഴിയുക  എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.  ഗ്രാമം സുമംഗൽ (Gram Sumangal) പോളിസി  രണ്ട് കാലയളവിലേക്ക് ലഭ്യമാണ്. ഇതിൽ 15 വര്‍ഷവും  20 വർഷവും ഉൾപ്പെടുന്നു.  ഈ പോളിസി എടുക്കുന്ന വ്യക്തികള്‍  19നും  45നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം.  45 വയസ് പ്രായമുള്ളവര്‍ക്ക്  15 വർഷത്തേക്ക് ഈ സ്കീം എടുക്കാന്‍ സാധിക്കും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link