ഉരുളക്കിഴങ്ങ് അധികം കഴിക്കാറുണ്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് അലർജിക്ക് കാരണമാകും.
ഉരുളക്കിഴങ്ങിലെ കാർബോഹൈഡ്രേറ്റുകൾ സന്ധിവേദന വർദ്ധിപ്പിക്കും. അതിനാൽ സന്ധിവാതമുള്ള രോഗികൾ ഉരുളക്കിഴങ്ങ് അധികം കഴിക്കരുത്.
പ്രമേഹരോഗികൾ കൂടുതൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ദോഷം ചെയ്യും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കും. രക്തസമ്മർദ്ദം കൂടുതലുള്ളവർ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്.
ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഉരുളക്കിഴങ്ങ് ധാരാളം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും.