Chathurgrahi Yoga: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹ യോഗം; ഇവർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനങ്ങളും!
ജ്യോതിഷമനുസരിച്ച് മീന രാശിയിൽ ശുക്ര രാഹു ബുധ ചൊവ്വ സംയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Chathurgrahi Yoga: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹങ്ങളും സമയസമയത്ത് അതിന്റെ രാശി മാറുകയും അതിലൂടെ തിഗ്രഹി യോഗവും ചതുർഗ്രഹി യോഗവുമൊക്കെ ഉണ്ടാകാറുമുണ്ട്.
ഇപ്പോഴിതാ ശുക്രനും, ബുധനും മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹുവും മീന രാശിയിലുണ്ട്
ഏപ്രിൽ 23 ന് അതായത് നാളെ ഗ്രഹങ്ങളുടെ സേനാപധി ചൊവ്വയും ഈ രാശിയിലെത്തും. ഇതിലൂടെ മീനരാശിയിൽ ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഇതിന്റ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.
ഈ 3 രാശിക്കാർക്ക് ഇതിലൂടെ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ഇവർക്ക് ഈ സമയം ധന സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ഈ രാശിക്കാർക്ക് ചതുർഗ്രഹി യോഗം വളരെയധികം നേട്ടങ്ങൾ നൽകും. കാരണം ഈ യോഗം ഇടവ രാശിയുടെ വരുമാന ഭാവത്തിലാണ് ഉണ്ടായിരിക്കുന്നത്. അതിലൂടെ നിങ്ങളുടെ വരുമാനം വർധിക്കും. ഒപ്പം വരുമാനത്തിന്റെ പുതിയ മാർഗങ്ങൾ തുറക്കും. ബിസിനസുകാർക്ക് ബിസിനസിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും, പുതിയ ഒരു ഡീൽ ലഭിക്കാൻ സാധ്യത
മിഥുനം (Gemini): ചതുർഗ്രഹി യോഗം ഈ രാശിക്കാർക്ക് വളരെയധികം നല്ലതാണ്. ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിലും ബിസിനൽസിലും മികച്ച വിജയം നേടാൻ കഴിയും, സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് അത് ലഭിക്കാൻ യോഗം, ജോലിയുള്ളവർക്ക് ഈ സമയം പ്രമോഷന് സാധ്യത, വ്യാപാരികൾക്ക് ധനനേട്ടത്തിന് സാധ്യത.
കർക്കടകം (Cancer): ഈ രാശിക്കാർക്ക് ഈ യോഗം അടിപൊളി ഫലങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടാകും, ചെറിയ ചെറിയ യാത്ര പോകാൻ സാധ്യത, സാമ്പത്തിക സ്ഥിതി ഇ സമയം മെച്ചപ്പെടും. സ്വന്തം പ്രയത്നത്താൽ വരുമാനത്തിന് പുതിയ വഴികൾ തെളിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)