PPF Vs FD: പിപിഎഫ്, ബാങ്ക് സ്ഥിര നിക്ഷേപം; പണം നിക്ഷേപിക്കാന്‍ ഏതാണ് മികച്ച ഓപ്ഷന്‍?
PPF സ്കീം
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് സ്കീമിൽ 15 വർഷത്തേക്ക് നിക്ഷേപിക്കാം. 15 വർഷത്തെ കാലാവധിക്ക് ശേഷം, നിങ്ങൾക്ക് സ്കീം 5 വര്‍ഷം വീതം 3 തവണയായി നിക്ഷേപം നീട്ടാന്‍ സാധിക്കും.
500 രൂപയിൽ തുടങ്ങാം
PPF - ല്‍ കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവിൽ ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 7.1% പലിശയാണ് ലഭിക്കുന്നത്.
PPF - ൽ നികുതി ആനുകൂല്യം ലഭ്യമാണ്
PPF - ൽ 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിങ്ങളുടെ വരുമാനവും മെച്യൂരിറ്റി തുകയും നികുതി രഹിതമാണ്.
ബാങ്ക് FD സ്കീം
ബാങ്ക് FD സ്കീം അനുസരിച്ച്, 7 ദിവസം മുതൽ 10 വർഷം വരെ FD-യിൽ നിക്ഷേപിക്കാനുള്ള സൗകര്യം നിങ്ങൾക്ക് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാധാരണക്കാർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെയും പലിശ നൽകുന്നു.
ഏതാണ് മികച്ചത്? PPF അല്ലെങ്കില്‍ ബാങ്ക് സ്ഥിര നിക്ഷേപം
പലിശ നിരക്ക് നോക്കുകയാണെങ്കിൽ, നിലവിൽ PPF സ്കീം ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാള്‍ കൂടുതൽ പലിശ നൽകുന്നു. നികുതി ആനുകൂല്യങ്ങൾക്കൊപ്പം ദീർഘകാല പെന്‍ഷന്‍ സമ്പാദ്യത്തിനും മുൻഗണന നൽകുകയാണെങ്കിൽ, പിപിഎഫ് നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനായിരിക്കും.