Prayaga Martin: കിടിലം മെക്കോവറിൽ പ്രയാഗ മാർട്ടിൻ, ചിത്രങ്ങൾ വൈറലാകുന്നു
പ്രയാഗയുടെ ആദ്യ തമിഴ് ചിത്രമായ പിസ്സസിന് ശേഷം പുറത്തിറങ്ങുന്ന തമിഴ് ചിത്രമെന്ന പ്രതേകതയും നവരസയ്ക്കുണ്ട്. നെറ്ഫ്ലിക്സിൽ ഓഗസ്റ്റ് ആറിനാണ് നവരസ റിലീസ് ആയത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യക്ക് ഒപ്പം പ്രയാഗ അഭിനയിച്ചത്. ഒമ്പത് സംവിധായകരുടെ ഒമ്പത് കഥകളാണ് നവരസയിൽ ഉള്ളത്.
ഓരോ ഭാവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒമ്പത് കഥകളായി ഇറങ്ങുന്ന നവരസ നാലേമുക്കാൽ മണിക്കൂർ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കും. പ്രയാഗയുടെ പ്രകടനത്തിന് ഗംഭീരഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
സിനിമ റിലീസ് ആയത്തോടൊപ്പം തന്നെ പ്രയാഗയുടെ പുതിയ ഫോട്ടോസും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. തമിഴ് ആരാധകർ സിനിമ ഇറങ്ങിയ ശേഷം നെഞ്ചിലേറ്റിയ താരത്തിന്റെ പുതിയ ഫോട്ടോസിന് കൂടുതലും കമന്റ് ചെയ്തിരിക്കുന്നതും അവരാണ്.
കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളിലുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തത്.
സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് പ്രയാഗയുടെ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിലുള്ള ഫോട്ടോസിന് മേക്കപ്പ് ചെയ്തിരിക്കുന്നത് ശിവ മേക്കോവറാണ്.
ഗംഭീര കമന്റ്‌സാണ് പ്രയാഗയുടെ ഈ പുതിയ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. ഭൂമിയിലെ മനോഹര സ്വകാര്യമാണ് മലയാളത്തിലെ അവസാനം പുറത്തിറങ്ങിയ പ്രയാഗയുടെ സിനിമ.