Pregnancy Health: ഗർഭകാലത്ത് മൾബറി കഴിക്കാമോ? ഗുണമോ ദോഷമോ? ഇക്കാര്യങ്ങൾ അറിയൂ
ഉഷ്ണമേഖലാ ഫലമായ മൾബറിക്ക് ശരീരത്തിലെ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമുള്ള കഴിവുണ്ട്.
മൾബറിയിൽ വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ഗർഭകാലത്ത് ധാരാളം വെള്ളം കുടിക്കണം, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
പ്രസവസമയത്തെ വിവിധ സങ്കീർണതകൾ ഒഴിവാക്കുന്നതിന് ഫോളിക് ആസിഡ്, ഇരുമ്പ്, വിറ്റാമിൻ ഡി തുടങ്ങിയ സപ്ലിമെൻറുകളും കഴിക്കണം.
ഗർഭിണികൾ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് അവരുടെ ഡോക്ടർമാരുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണ്.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)