Pomegranate: ഒറ്റ ദിവസം കൊണ്ട് യൂറിക് ആസിഡിനെ വരച്ച വരയില്‍ നിര്‍ത്താം; ഈ ജ്യൂസ് മാത്രം മതി!
യൂറിക് ആസിഡ് നിയന്ത്രിക്കാൻ മാതള നാരങ്ങയുടെ ജ്യൂസ് വളരെയേറെ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സിട്രിക്, മാലിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ. രക്തത്തിലെ യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ ഈ ഘടകങ്ങൾ സഹായിക്കുന്നു.
യൂറിക് ആസിഡ് വർധിക്കുന്നത് കാരണം ഉണ്ടാകുന്ന സന്ധിവാതം, വീക്കം, വേദന എന്നിവ ഈ ജ്യൂസ് കുടിക്കുന്നതിലൂടെ കുറയ്ക്കാൻ സാധിക്കും. കൂടാതെ, മാതള നാരങ്ങ ജ്യൂസ് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മാതളനാരങ്ങ ജ്യൂസ് തയ്യാറാക്കുന്ന വിധം
ചേരുവകൾ
തൊലി കളഞ്ഞ മാതള നാരങ്ങ - 1 മുതൽ 2 കപ്പ് ഉപ്പ് - ആവശ്യത്തിന്
മാതള നാരങ്ങയില്‍ യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയുടെ അല്ലികള്‍ ഉപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കേണ്ടത്. പരമാവധി നീര് പിഴിഞ്ഞ് എടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം കുടിക്കാം. ഇതിലേയ്ക്ക് അല്‍പ്പം പുതിനയില ചേര്‍ക്കുന്നത് രുചിയും ഗുണവും വര്‍ധിപ്പിക്കും. ഇതില്‍ മറ്റ് ചേരുവകള്‍ ഒന്നും ചേര്‍ക്കാതെ നീര് മാത്രമായി വേണമെങ്കിലും കുടിക്കാവുന്നതാണ്.
മിക്ക ആളുകളും മഴക്കാലത്ത് കൂടുതൽ ഭക്ഷണം കഴിക്കുന്നവരാണ്. മഴക്കാലത്ത് എന്തും കഴിക്കാമെന്നും അത് എളുപ്പത്തിൽ ദഹിക്കുമെന്നുമാണ് പലരും കരുതുന്നത്. എന്നാൽ, അമിതമായി ഭക്ഷണം കഴിക്കുന്നത് ഉദര സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. തുടർന്ന് വയറുവേദനയും ദഹനപ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങുന്നു. ഇത് തടയാൻ മാതള നാരങ്ങ കഴിച്ചാൽ മതി. മാതള നാരങ്ങയുടെ ഇലകളും ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്.
മഴക്കാലം എത്തിക്കഴിഞ്ഞാൽ പനിയും ജലദോഷവും സാധാരണമാണ്. മാതള നാരങ്ങയിൽ പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പനിയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പനിയിൽ നിന്ന് വളരെ വേഗത്തിൽ ആശ്വാസം നൽകും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല